ഹർത്താൽ ആക്രമണം; ഇന്ന് പിടിയിലായത് 221 പേർ; ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 1809

LATEST UPDATES

6/recent/ticker-posts

ഹർത്താൽ ആക്രമണം; ഇന്ന് പിടിയിലായത് 221 പേർ; ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 1809

 



തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 221 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 1809 ആയി. 


കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേർ പിടിയിലായത്. 387 പേരാണ് ജില്ലയില്‍ അറസ്റ്റിലായത്. തിരുവനന്തപുരം റൂറലിൽ 152 പേരാണ് അറസ്റ്റിലായത്. കൊല്ലം സിറ്റിയിൽ 191 പേരും റൂറലിൽ 109 പേരും പിടിയിലായി. 


പത്തനംതിട്ട - 137, ആലപ്പുഴ - 73, ഇടുക്കി - 30, എറണാകുളം സിറ്റി - 65, എറണാകുളം റൂറല്‍ - 47, തൃശൂര്‍ സിറ്റി - 12, തൃശൂര്‍ റൂറല്‍ - 21, പാലക്കാട് - 77, മലപ്പുറം - 165, കോഴിക്കോട് സിറ്റി - 37, കോഴിക്കോട് റൂറല്‍ - 23, വയനാട് - 114, കണ്ണൂര്‍ സിറ്റി  - 52, കണ്ണൂര്‍ റൂറല്‍ - 12, കാസര്‍ക്കോട് - 53 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം.

Post a Comment

0 Comments