ചെറുവത്തൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി

LATEST UPDATES

6/recent/ticker-posts

ചെറുവത്തൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി

 


മലയാളി വിദ്യാര്‍ത്ഥിനിയെ മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ കെ.വി. അമൃതയെ (25) ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.


ശ്രീദേവി കോളേജിലെ അവസാന വര്‍ഷ എം.എസ്.ഡബ്ല്യു. വിദ്യാര്‍ത്ഥിനിയാണ്. സഹപാഠികള്‍ക്കൊപ്പം മംഗളൂരുവില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു അമൃത. ബല്‍മട്ട റോഡിലെ റോയല്‍പാര്‍ക്ക് ഹോട്ടല്‍ മുറിയില്‍ ഞായറാഴ്ച രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചു. വിഷാദമാണ് ആത്മഹത്യക്ക് കാരണമെന്നൊണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.


Post a Comment

0 Comments