ഉളിയത്തടുക്ക: മധൂർ ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ പെടുന്ന ഉളിയത്തടുക്ക ജുമാ മസ്ജിദിന് സമീപമുള്ള ജംഗ്ഷനിൽ അതിവേഗതയിൽ വരുന്ന വാഹങ്ങളുടെ വേഗത നിയന്ത്രണമില്ലായ്മ കൊണ്ട് ദിനം തോറും ചെറുതും വലുതുമായ അപകടങ്ങൾ പതിവായിരിക്കയാണ്, രാവിലെയും രാത്രിയും മസ്ജിദിലേക്കും മദ്രസ്സയിലേക്കും പോകുന്ന വിദ്യാർത്ഥികൾ അപകടങ്ങളിൽ പെടുന്നത് പതിവായിരിക്കയാണ്.
അപകടങ്ങൾ നിരന്തരം വർദ്ധിക്കുന്നതിനാൽ എത്രയും പെട്ടെന്ന് വേഗത നിയന്ത്രിക്കാനാവശ്യമായി ഹമ്പ് നിർമിക്കുകയോ, സ്പീഡ് ബ്രേക്കർ സംവിധാനം നടപ്പിലാക്കുകയോ ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ രതീഷ് കെ ജില്ലാ പോലീസിന് ചീഫിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
0 Comments