റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിയും, അധ്യാപകനെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിയും, അധ്യാപകനെതിരെ കേസ്

 


മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായ യുവതിയെ സ്വകാര്യ റിസോര്‍ട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരേ ബലാല്‍സംഗത്തിന് കേസെടുത്ത് പോലീസ്. അധ്യാപകനായ സുരേഷ് ബാബു(49)വിനെതിരെയാണ് തലശേരി പോലീസ് കേസെടുത്തത്. പീഡനത്തിനിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഇതോടെയാണ് അധ്യാപകനെതിരെ ബലാത്സംഗത്തിന് കേസെടുത്തത്. തലശേരിയിലെ പ്രമുഖ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കാനെത്തിയ വയനാട് സ്വദേശിനിയായ 21കാരിയാണ് പീഡനത്തിനിരയായത്. അധ്യാപകന്‍ എന്ന നിലയില്‍ പരിചപ്പെട്ട് ഇക്കഴിഞ്ഞ ജനുവരി ഒന്നിന് കണ്ണവം കോളയാട് എത്തുകയും ഇവിടെ വച്ച് യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം യുവതിയെഭീഷണിപ്പെടുത്തുകയുമായിരുന്നു. പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയതായും ഇക്കഴിഞ്ഞ ആഗസ്ത് എട്ടിന് വീണ്ടും പീഡിപ്പിച്ചതായും പരാതിയിലുണ്ട്.


 നിരന്തര ഭീഷണിയെ തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്. യുവതിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് അധ്യാപകന്‍ പീഡിപ്പിച്ച വിവരം ആദ്യം പുറത്തറിഞ്ഞത്. തുടര്‍ന്നാണ് പരാതിയുമായി പോലീസില്‍ എത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അധ്യാപകന്‍ തലശേരിയില്‍ നിന്ന് സ്ഥലംവിട്ടതായും സ്ഥാപനം ഇയാള്‍ക്കെതിരേ നടപടി സ്വീകരിച്ചതായും സൂചനയുണ്ട്.


Post a Comment

0 Comments