ദുരൂഹ സാഹചര്യത്തിൽ ഇന്തോനേഷ്യയിൽ മരിച്ച അലാമിപ്പള്ളി സ്വദേശിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യും

LATEST UPDATES

6/recent/ticker-posts

ദുരൂഹ സാഹചര്യത്തിൽ ഇന്തോനേഷ്യയിൽ മരിച്ച അലാമിപ്പള്ളി സ്വദേശിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അലാമിപ്പള്ളി സ്വദേശിയായ യുവാവ് കഴിഞ്ഞയാഴ്ച ഇന്ത്യോനേഷ്യയിൽ മരണപ്പെട്ടതിൽ ദുരൂഹത. അലാമിപ്പള്ളി സ്വദേശി സുമൈർ ഷൈമിയാ 45 ണ് മരണപ്പെട്ടത്. ഇന്ത്യോനേഷ്യയിലെ സുർബ്ബായയിൽ ബിസിനസ് ചെയ്യുന്ന യുവാവ് കഴിഞ്ഞ 23 നാണ് ഇവിടെ മരണപ്പെട്ടത്. മരണത്തിൽ സംശയം ഉയർന്നതിനെ തുടർന്ന് ബന്ധുക്കൾ മൃതദേഹം ബംഗ്ളൂരു വിമാനത്താവളം വഴി നാട്ടിലെത്തിച്ച് വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പട്ടാമ്പി സ്വദേശിക്കൊപ്പം ഇന്ത്യോനേഷ്യയിൽ മര ബിസിനസ് നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് യുവാവ് മരണപ്പെട്ടതായി മേൽപ്പറമ്പ് സ്വദേശികളായ ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. സുമൈർ മരിച്ചതായി പട്ടാമ്പി സ്വദേശിയായ പാർട്ണറാണ് വീട്ടുകാരെ വിവരം അറിയിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ഇന്ത്യോനേഷ്യയിൽ തന്നെ മറവ് ചെയ്യട്ടെ എന്ന് പട്ടാമ്പി സ്വദേശി വീട്ടുകാരോട് ആരാഞ്ഞിരുന്നു. 


മൃതദേഹത്തിൻ്റെ ഫോട്ടോ അയച്ചു തരാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും  പട്ടാമ്പി സ്വദേശി തയ്യാറായില്ലെന്ന് പറയുന്നു. ഇതേത്തുടർന്ന് ബന്ധുക്കൾ ഇന്ത്യോനേഷ്യയിലെ കോൺസുലേറ്റുമായി ബന്ധപ്പെടുകയും ഇവിടെ നിന്നും മലയാളിയായ മനോജിൻ്റെ ഫോൺ നമ്പർ ലഭിക്കുകയും ചെയ്തു. മനോജ് ഇടപെട്ട് മൃതദേഹത്തിന്റെ ഫോട്ടോ വീട്ടുകാർക്ക് വാട്സാപ്പ് വഴി അയച്ചു കൊടുത്തു ഫോട്ടോ പരിശോധിച്ചതിൽ മൃതദേഹത്തിൻ്റെ നെറ്റിയിൽ രക്തം കട്ടപിടിച്ച പാട് കണ്ടതോടെ വീട്ടുകാരുടെ സംശയം ബലപ്പെട്ടു. തുടർന്ന് മനോജിൻ്റെ സഹായത്തോടെ മറ്റ് മലയാളികളും ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു. യുവാവ്  ഇടയ്ക്ക് നാട്ടിൽ എത്തുമ്പോൾ മാതാവ് ഉമ്മുകുൽസവിൻ്റെ മേൽപ്പറമ്പിലുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മാതാവും പിതാവ് മുഹമ്മദും നേരത്തെ മരണപ്പെട്ടു. ഇന്നലെ ഉച്ചയോട് കൂടിയായിരുന്നു മൃതദേഹമെത്തിയത്. സുമൈറിൻ്റെ ദുരൂഹ മരണം സംബന്ധിച്ച് ബന്ധുക്കളുടെ പരാതിയിൽ മേൽപ്പറമ്പ പോലീസ് കേസെടുത്ത ശേഷമാണ് പോസ്റ്റ്മോർട്ടത്തിനയച്ചത്. ഇന്ന് പോസ്റ്റ്മോർട്ടം നടക്കും.


 ഷൈനു, ഷിനി സഹോദരിമാർ. അവിവാഹിതനാണ്

Post a Comment

0 Comments