മെട്രോ പുരസ്‌കാര സമര്‍പ്പണവും അനുസ്മരണവും ഒക്ടോബര്‍ ആറിന്; മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നടത്തും

LATEST UPDATES

6/recent/ticker-posts

മെട്രോ പുരസ്‌കാര സമര്‍പ്പണവും അനുസ്മരണവും ഒക്ടോബര്‍ ആറിന്; മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നടത്തും

 


കാഞ്ഞങ്ങാട്: മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാര്‍ത്ഥം ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തുന്ന പ്രഥമ മെട്രോ സ്മാരക പുരസ്‌കാരങ്ങളുടെ സമര്‍പ്പണവും അനുസ്മരണവും ഒക്ടോബര്‍ ആറിന് വ്യാഴാഴ്ച വൈകിട്ട് മൂന്നിന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.വിദ്യാഭ്യാസം, ജീവ കാരുണ്യം, വ്യവസായം  വാണിജ്യം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്കുള്ള മെ ട്രോയു ടെ പേരിലുള്ള പുരസ്‌കാരങ്ങള്‍ പ്രൊഫ.കെ.പി ജയരാജന്‍ ( വിദ്യാഭ്യാസം), അശ്‌റഫ് താമരശ്ശേരി ( ജീവ കാരുണ്യം ), അബ്ദുല്‍ മുനീര്‍ കുമ്പള (വ്യവസായം ) എന്നിവര്‍ക്കാണ് ഇത്തവണ പുരസ്‌കാരം നല്‍കുന്നത്. എ.കെ.എം അശ്‌റഫ് എം.എല്‍.എ ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.  ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന ചെയര്‍മാന്‍ കൂടിയായ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നടത്തും.രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ ചെയര്‍മാന്‍ മുഹമ്മദ് ഇബ്രാഹിം പാവൂര്‍ അധ്യക്ഷനാവും. എ.കെ.എം അശ്‌റഫ് എം.എല്‍.എ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തും. എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്‍  മെട്രോ സ്മാരക വിദ്യാഭ്യാസ പദ്ധതിയുടേയും എന്‍.എ നെല്ലിക്കുന്ന് മെട്രോ സ്മാരക കാരുണ്യ പദ്ധതിയുടെയും പ്രഖ്യാപനവും സി.എച്ച് കുഞ്ഞമ്പു ഉപഹാര സമര്‍പ്പണവും എം.രാജഗോപാല്‍ ആദരിക്കലും നിര്‍വഹിക്കും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത പുരസ്‌കാര ജേതാക്കള്‍ക്കുള്ള പ്രശസ്തി പത്രം കൈമാറും. മെട്രോ സ്മരണിക പരിചയം എഡിറ്റര്‍ നടുക്കണ്ടി അബൂബക്കര്‍ നിര്‍വഹിക്കും. ടി.ഇ അബ്ദുല്ല, അഡ്വ.സി.കെ ശ്രീധരന്‍,എ.അബ്ദുറഹ്മാന്‍,  ഡോ.ഖാദര്‍ മാങ്ങാട്, മുസ്ഥഫാ മുണ്ടുപാറ, സംസ്ഥാന കോഡിനേറ്റര്‍ സുബൈര്‍ മാസ്റ്റര്‍ നെല്ലിക്കാപ്പറമ്പ്,  വി.വി ് എം.പി ജാഫര്‍, സി.കുഞ്ഞാമത് ഹാജി പാലക്കി, ബില്‍ടെക് അബ്ദുല്ല, എം.ബല്‍രാജ്,വി.കമ്മാരന്‍, കൂക്കള്‍ ബാലകൃഷ്ണന്‍, ഡോ.അംബേദ്ക്കര്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ.ജയചന്ദ്രന്‍ കീഴോത്ത്,  മുജീബ് മെട്രോ തുടങ്ങിയവര്‍ സംസാരിക്കും.പുരസ്‌കാര ജേതാക്കള്‍ മറുപടി പ്രസംഗം നടത്തും. ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജന.സെക്രട്ടറി സി.മുഹമ്മദ് കുഞ്ഞി സ്വാഗതവും സെക്രട്ടറി ബശീര്‍ ആറങ്ങാടി നന്ദിയും പറയും.പത്ര സ മ്മേളനത്തില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജന.സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, ഭാരവാഹികളായ പി.എസ് ഇബ്രാഹിം, അബ്ദുറസാഖ് തായിലക്കണ്ടി, കെ.ബി.എം ഷെരീഫ്, സംഘാടക സമിതി ഭാരവാഹികളായ പി.പി അബ്ദുറഹ്മാന്‍, മുഹമ്മദലി ചിത്താരി, ബഷീര്‍ ചിത്താരി എന്നിവര്‍ സംബന്ധിച്ചു.


Post a Comment

0 Comments