കാഞ്ഞങ്ങാട് : സൗത്ത് ചിത്താരി ബഫഖി തങ്ങൾ ഇസ്‌ലാമിക്ക് കോളേജ് മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് സൗത്ത് ചിത്താരി ബഫഖി തങ്ങൾ നഗറിൽ നടക്കുന്ന "റബീഅ്" ത്രിദിന പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിച്ചു. കോളേജ് ചെയർമാൻ ഹബീബ് കൂളിക്കാട് ആദ്യക്ഷത വഹിച്ചു. സൗത്ത് ചിത്താരി ഖത്തീബ് മുഹമ്മദ് സലീം ദാരിമി എം.പി ഉത്ഘാടനം ചെയ്തു. കോളേജ് ജനറൽ കൺവീനർ അബ്ദുൽ റഹിമാൻ കണ്ടത്തിൽ സ്വാഗതം പറഞ്ഞു.മുഹമ്മദ് ഫലാഹ് ഖിറാഅത്ത് നടത്തി.കോളേജ് പ്രിൻസിപൽ ആസിഫ് ദാരിമി ഫറോക്ക് കോളേജിനെ പരിചയപ്പെടുത്തുകയും .അബ്ദുള്ള സലീം വാഫി അമ്പലക്കണ്ടി മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു . ജാഫർ ബുസ്ഥാനി, ശറഫുദ്ധീൻ ബെസ്റ്റ് ഇന്ത്യ, ബഷീർ മാട്ടുമ്മൽ, ദാവൂദ് ഹാജി, മുഹമ്മദ് കുഞ്ഞി സി.എച്, മുഹമ്മദ് കുഞ്ഞി എം.എച്ച്, വൺഫോർ അബ്ദുൽ റഹിമാൻ, സി.എം.കാദർ ഹാജി, സി.കെ.ഇർഷാദ്, ജംഷീദ് കുന്നുമ്മൽ, ഉസാമ മുബാറക്ക്, ശരീഫ് മുബാറക്ക്, സമീൽ റൈറ്റർ, അൻവർ ഹസ്സൻ, ഹാറൂൺ ചിത്തരി തുടങ്ങിയവർ ആശംസ നേർന്നു.ഷാഫി ചിത്താരി നന്ദിയും പറഞ്ഞു. ഇന്ന് ഖലീൽ ഹുദവി കാസറഗോഡ് മുഖ്യപ്രഭാഷണം നടത്തും
0 Comments