കൈയ്യടി നേടിയ നൂതന കടൽതീര സംരക്ഷണ പദ്ധതി ‘യുകെ യൂസഫ് ഇഫക്ട്സ് സീവേവ് ബ്രേക്കേഴ്സ്’ നെല്ലിക്കുന്നിൽ ഒക്ടോബർ 27 ന് നാടിന് സമർപ്പിക്കുന്നു

LATEST UPDATES

6/recent/ticker-posts

കൈയ്യടി നേടിയ നൂതന കടൽതീര സംരക്ഷണ പദ്ധതി ‘യുകെ യൂസഫ് ഇഫക്ട്സ് സീവേവ് ബ്രേക്കേഴ്സ്’ നെല്ലിക്കുന്നിൽ ഒക്ടോബർ 27 ന് നാടിന് സമർപ്പിക്കുന്നു




കാസർകോട്:യു.കെ.യൂസഫ് ആവിഷ്കരിച്ച് ചിലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും നൂതനവുമായ കടൽതീര സംരക്ഷണ മാർഗമായ ‘യുകെ യൂസഫ് ഇഫക്ട്സ് സീവേവ് ബ്രേക്കേഴ്സ്’നെല്ലിക്കുന്ന് കടപ്പുറത്ത് നിർമിച്ച പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 27 ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കും. മന്ത്രിമാരായ റോഷി ആഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ, കർണ്ണാടക ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി എസ്.അംഗാര, എം.എൽ.എ.മാരായ എൻ.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, എ.കെ.എം.അഷ്റഫ്, ഇ.ചന്ദ്രശേഖരൻ, എം.രാജഗോപാൽ, എം.എം. നൗഷാദ്, അൻവർ സാദത്ത്, എൻ.എ.ഹാരിസ്, യു.ടി.ഖാദർ, വേദവ്യാസ് കാമത്ത്, തുടങ്ങിയവരും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, കാസർകോട് മുനിസിപ്പൽ ചെയർമാൻ അഡ്വ.വി.എം.മുനീർ, രാഷ്ട്രീയ നേതാക്കളായ എം.വി.ബാലകൃഷ്ണൻ മാസ്റ്റർ, രവീശ തന്ത്രി കുണ്ടാർ, പി.കെ. ഫൈസൽ, ടി.ഇ.അബ്ദുല്ല, അസീസ് കടപ്പുറം, കുര്യാക്കോസ് പ്ലാപറമ്പിൽ തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.


തുടർന്ന് കാസർകോടിന്റെ സാംസ്ക്കാരിക ചൈതന്യം വിളിച്ചോതുന്ന ആയിരങ്ങൾ സംബന്ധിക്കുന്ന സംഗീത വിരുന്നോട് കൂടിയ വിപുലമായ ഉദ്ഘാടന പരിപാടിയാണ് സംഘാടകർ ആവിഷ്കരിക്കുന്നത്.


കർണാടകയിൽ ഉടൻ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ ബെമ്മെ അറിയിച്ചു. പദ്ധതിയുടെ പ്രാരംഭ നടപടികൾ കർണാടകയിൽ ആരംഭിച്ചു


നിലവിൽ മറ്റു കടൽതീര സംരക്ഷണ പദ്ധതി വിജയിക്കാത്തിടത്താണ്

യു.കെ. യൂസഫ് ഇസ് സീവ് ബേക്കേഴ്സ് പദ്ധതിയുടെ പ്രത്യേകത കൂടാതെ തീരങ്ങൾക്ക് മനോഹാരിതയും ദൃശ്യഭംഗിയും ഒരുക്കുന്നതിനാൽ വിനോദസഞ്ചാരമേഖലയ്ക്കും പുത്തനുണർവ്വ് പകരുന്നു.


പരിപാടിയുടെ വിജയത്തിനായി ഹോട്ടൽ സിറ്റി ടവറിൽ ചേർന്ന യോഗം സ്വാഗതസംഘം രൂപീകരിച്ചു.ചെയർമാൻ അഡ്വ.വി.എം.മുനീറിനെയും,വൈസ് ചെയർമാനായി രമേശൻ.പി.അബ്ബാസ് ബീഗം,കെ.വി.കുഞ്ഞിരാമൻ,അസീസ് കടപ്പുറം,ഉമ എം.,അജിത്ത്കുമാർ,രജനി പ്രഭാകമൻ,മുസ്താഖ്, ഗംഗാധരൻ,മുഹമ്മദലി ഫത്വാഹ്,നൗഷാദ് എം.എം.,സി.എൽ. റഷീദ് എന്നിവരെയും തെരഞ്ഞെടുത്തു.യൂസഫാണ് ജനറൽ കൺവീനർ,ജോയിന്റ് കൺവീനർമാരായി സജി സെബാസ്റ്റ്യ ൻ, മുജീബ് മുഹമ്മദ്,അഷ്റഫ് കർള,അബ്ദുൽ മുജീബ്,ശാഫി നാലപ്പാട്,വിനീത് എന്നിവരെയും ട്രഷററായി അബ്ദുൽ കരീം കോളിയാടിനെയും തെരഞ്ഞെടുത്തു.യോഗത്തൽ അബ്ബാസ് ബീഗം,മുഹമ്മദ് മിർശാദ് സി.എൽ,പ്രസാദ് എം.എൻ,അബ്ദുൽ റഹ്മാൻ യു.കെ.,ഇബ്രാഹിം ഖലീൽ യു.കെ.ബഷീർ അംബാർ, മൊയ്തീൻ കുഞ്ഞി മണ്ണംകുഴി,മുജീബ്.കെ.എ.മൻസൂർ കമ്പാർ,എം.എം.നശീദ്,ഓം കൃഷ്ണ,നമീസ് കുടുകാട്ടി തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

0 Comments