ബേക്കല്‍ ടൂറിസം വില്ലേജിലൂടെ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിലേക്ക് അജാനൂരും

LATEST UPDATES

6/recent/ticker-posts

ബേക്കല്‍ ടൂറിസം വില്ലേജിലൂടെ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിലേക്ക് അജാനൂരും



പ്രകൃതി ഭംഗിയാല്‍ ഏറെ മനോഹരമാണ് അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ കൊത്തിക്കാല്‍, പൊയ്യക്കര പ്രദേശം. ചിത്താരി പുഴ അറബിക്കടലുമായി സംഗമിക്കുന്നത് കൊത്തിക്കാലില്‍ ആണ്. ഇവിടെയുള്ള ചെറിയ തുരുത്തുകള്‍ ഏറെ മനോഹരവും ജൈവജൈവിധ്യ സമ്പന്നവുമാണ്. പൊയ്യക്കര, കൊത്തിക്കാല്‍ ഭാഗത്ത് 32 ഏക്കര്‍ സ്ഥലത്ത് 50 കോടി രൂപ നിക്ഷേപം വരുന്ന ബേക്കല്‍ ടൂറിസം വില്ലേജ് വരുന്നതോടെ അജാനൂരും അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ അജാനൂരും ഇടംപിടിക്കും. റിവര്‍ സൈഡ് പാര്‍ക്ക്, കയാക്കിങ്, പെഡല്‍ ബോട്ട്, ഹട്ട്, ലൈവ് ഫിഷ്, കാച്ചിങ് സെന്റര്‍, നാടന്‍ ഭക്ഷണ ശാലകള്‍, ചെറിയ വില്ലകള്‍ തുടങ്ങിയ ഒട്ടേറെ പദ്ധതികളാണ് ബേക്കല്‍ ടൂറിസം വില്ലേജിന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് പദ്ധതി പ്രഖ്യാപിച്ചത്.


1996ലാണ് ബി.ആര്‍.ഡി.സി റിസോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ ചിത്താരി വില്ലേജില്‍ പൊയ്യക്കരയില്‍ 31.5 ഏക്കര്‍ സ്ഥലവും അജാനൂര്‍ വില്ലേജില്‍ കൊത്തിക്കാലില്‍ 1.5 ഏക്കര്‍ സ്ഥലവും സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുത്തത്. റിസോര്‍ട്ട് നിര്‍മാണത്തിനായി ആദ്യം ഒരു സംഘത്തിന് ബി.ആര്‍.ഡി.സി ലീസിന് സ്ഥലം നല്‍കി. പിന്നീട് ഇവര്‍ ശ്രമം ഉപേക്ഷിച്ചതോടെ തൃശൂരിലെ മറ്റൊരു ഗ്രൂപ്പിന് റിസോര്‍ട്ട് നിര്‍മാണത്തിനായി സ്ഥലം കൈമാറി. എന്നാല്‍ തീരദേശ പരിപാലന നിയമനം കര്‍ശനമായതോടെ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. നിയമപ്രകാരം 5 ഏക്കര്‍ സ്ഥലത്ത് മാത്രമേ നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ കഴിയൂ. ഇതോടെ ഈ ഗ്രൂപ്പും പദ്ധതി ഉപേക്ഷിച്ചു. റിസോര്‍ട്ട് നിര്‍മാണം തടസ്സപ്പെട്ടതോടെ സ്ഥലം വര്‍ഷങ്ങളായി കാടു മൂടി കിടക്കുകയായിരുന്നു. തുടര്‍ന്ന്  ഈ പ്രദേശത്ത് ടൂറിസം പദ്ധതി ആരംഭിക്കുന്നതിനായ അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭയുടെ നേതൃത്വത്തില്‍ ഭരണസമിതി നിരന്തര ഇടപെടലുകള്‍ നടത്തിയിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, വൈസ് പ്രസിഡന്റ് കെ.സബീഷ് എന്നിവരുടെ നേതൃത്വത്തില്‍ കാടു മൂടി കിടക്കുന്ന സ്ഥലത്ത് ടൂറിസം പദ്ധതികള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും ബി.ആര്‍.ഡി.സി എംഡിക്കും നിവേദനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇടപെട്ട് വകുപ്പുതല പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി. സ്ഥലം പരിശോധിച്ച സംഘം റിസോര്‍ട്ട് ഇതര പദ്ധതികള്‍ക്ക് സ്ഥലം അനുകൂലമാണെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

Post a Comment

0 Comments