ജില്ലാ അത്‌ലറ്റിക്ക് മീറ്റില്‍ നൂറു മീറ്ററില്‍ ഒന്നാം സ്ഥാനം നേടി മിന്നും താരമായി അല്‍ത്താഫ്

LATEST UPDATES

6/recent/ticker-posts

ജില്ലാ അത്‌ലറ്റിക്ക് മീറ്റില്‍ നൂറു മീറ്ററില്‍ ഒന്നാം സ്ഥാനം നേടി മിന്നും താരമായി അല്‍ത്താഫ്



കുമ്പള: 37 ആം ജില്ലാ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ നൂറു മീറ്ററില്‍ സ്വര്‍ണ്ണം നേടി ബന്തിയാട് കയ്യാര്‍ സ്വദേശി അബ്ദുറഹ്മാന്‍ അല്‍ത്താഫ് മിന്നും താരം. നൂറു മീറ്റര്‍ 10.94 സെക്കന്റില്‍ ഓടിത്തീര്‍ത്താണ് അബ്ദുറഹ്മാന്‍ അല്‍ത്താഫ് നീലേശ്വരത്ത് സമാപിച്ച അത്‌ലറ്റിക്ക് മീറ്റില്‍ മിന്നും താരമായി മാറിയത്. എന്നാല്‍ അല്‍ത്താഫ് മ റ്റൊരു ഇനമായ ലോങ് ജംപിനുള്ള തയ്യാ റെടുപ്പിനിടെ വീണ് പരിക്കേല്‍ക്കുകയും ചെയ്ത വിഷമത്തിലാണ്. നേരത്തെ കണ്ണൂര്‍ സര്‍വകശാല അത്‌ലറ്റിക് മീറ്റില്‍ ചാംപ്യനായിരുന്നു. ആള്‍ ഇന്ത്യ അത്‌ലറ്റിക് മീറ്റിലും അല്‍ത്താഫ് മല്‍സരിച്ചിട്ടുണ്ട്.കാസർകോട് ഗ കോളേജ് ഡിഗ്രി പഠനം കഴിഞ്ഞ അല്‍ത്താഫ് ജീവിത ചുറ്റുപാടുകളി ലെ പ്രയാസങ്ങള്‍ക്കിടയിലാണ് അത്‌ലറ്റിക്‌സ് മീറ്റില്‍ മിന്നും താരമായി മാറിയിരിക്കുന്നത്.

Post a Comment

0 Comments