കാഞ്ഞങ്ങാട് : ഹോസ്ദുർഗ് ജനമൈത്രി പോലീസും കൊളവയൽ ലഹരി മുക്ത കൂട്ടായ്മയും സംയുക്തമായി അജാനൂർ ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ലഹരി വിരുദ്ധ ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.ഹോസ്ദുർഗ് പോലീസ് ടീം, ഇക്ബാൽ സ്കൂൾ ടീം, വിവിധ ക്ലബ്ബുകൾ ഉൾപ്പെടെ ഏട്ട് ടീമുകൾ പങ്കെടുത്തു.ഇക്ബാൽ നഗർ അജ്മാസ് ക്ലബ്ബ് ടൂർണമെന്റിൽ വിജയികളായി. ഹോസ്ദുർഗ് പോലീസ് ടീം രണ്ടാം സ്ഥാനം നേടി.സബ്ബ് ഇൻസ്‌പെക്ടർ കെ പി സതീഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മാരായ സി എച്ച് ഹംസ, ഇബ്രാഹിം ആവിക്കൽ,രവീന്ദ്രൻ , ഷീബ ഉമ്മർ ജാഗ്രത സമിതി ജനറൽ കൺവീനർ ഷംസുദീൻ കൊളവയൽ, സബ്ബ് ഇസ്പെക്ടർ ആർ ശരത്ത്, ജനമൈത്രി ബീറ്റ് ഓഫിസർ പ്രമോദ്,
സുറൂർ മൊയ്തു ഹാജി, എം ഹമീദ് ഹാജി, അഹമ്മദ് കിർമ്മാണി , സി.കുഞ്ഞബ്ദുള്ള, ശംസുദ്ധീൻ പാലക്കി, മാഹിൻ കൊവയൽ കരിം പാലക്കി, വിനീത് കെ.വി. റസാഖ് കൊളവയൽ, പി.പി അബ്ദുൾ റഹ്മാൻ ,സി പി ഇബ്രാഹിം, ജുനൈഫ് സി.പി, മഹ്ഷൂഫ്, രാജേഷ് കാറ്റാടി, ബഷീർ യു.വി , ബഷീർ കൊത്തിക്കാൽ , സുഭാഷ് കാറ്റാടി, സമദ് സി.പി, ആസിഫ് സി.പി, ഷറഫുദ്ധീൻ അബ്ദുള പി.മുഹമ്മദ് കൊളവയൽ സി.പി. ഹാരിസ് കെ.വി ആയിഷ ഫർസാന ഓഫീസർ പ്രമോദ് ടി വി എന്നിവർ സംസാരിച്ചു. ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ സമ്മാനദാനം നിർവഹിച്ചു. കൊളവയൽ ലഹരി മുക്ത കൂട്ടായ്മ ചെയർമാൻ എം വി നാരായണൻ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ രഞ്ജിത്ത് കുമാർ കെ നന്ദിയും പറഞ്ഞു.
0 Comments