കാഞ്ഞങ്ങാട്: നഗരത്തിൽ വ്യാപാരികൾക്കിടയിൽ ഡെങ്കിപ്പനി പടരുന്നു. നാൽപ്പതിലേറെ കച്ചവടക്കാരെയും ജീവനക്കാരെയും ഡെങ്കിപ്പനി ബാധിച്ചും ലക്ഷണം കണ്ടതിനെ തുടർന്നും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ വ്യാപാരികളിലാണ് ഡെങ്കിപ്പനി പടർന്നത്. കഴിഞ്ഞ മൂന്നാഴ്ച മുമ്പാണ് ഡെങ്കിയുടെ ലക്ഷണം കണ്ടുതുടങ്ങിയത്.
പിന്നീട് കൂടുതൽ വ്യാപാരികളിലേക്കും ജീവനക്കാരിലേക്കും പകരുകയായിരുന്നു. ഏറെ വൈകിയാണ് ആരോഗ്യവിഭാഗം സംഭവം അറിയുന്നത്. അപ്പോഴേക്കും ഡെങ്കിപ്പനി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു.
കാഞ്ഞങ്ങാട്ടെ വ്യാപാരികൾക്കിടയിൽ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ നഗരത്തിൽ ശുചീകരണപ്രവർത്തനവും പ്രതിരോധവും തുടങ്ങി. ബസ് സ്റ്റാൻഡിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്ന മലിനജലവും മാലിന്യവും നീക്കംചെയ്‌തും ശുചീകരിച്ചും മരുന്നുതെളിച്ചും ജില്ലാ ആരോഗ്യ വിഭാഗവും നഗരസഭ ആരോഗ്യ വിഭാഗവും സജീവമാണ്. മത്സ്യമാർക്കറ്റിന്റെ പരിസരത്ത് മാലിന്യം നിറഞ്ഞിട്ടുണ്ട്. ഈ ഭാഗങ്ങളിലെ കിണറുകളിൽനിന്നും മറ്റ് ജലസ്രോതസുകളിൽനിന്നും സാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചു.
നാൽപ്പതിലേറെ കച്ചവടക്കാരെയും ജീവനക്കാരെയും ഡെങ്കിപ്പനി ബാധിച്ചു. ഡെങ്കിപ്പനിയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയയാിരുന്നു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്തുള്ള വ്യാപാരികളിലാണ് പനി പടർന്നത്.
0 Comments