LATEST UPDATES

6/recent/ticker-posts

പീഡനദൃശ്യങ്ങൾ വാട്‌സ് ആപ്പിൽ പ്രചരിപ്പിച്ചു ; പള്ളങ്കോട് സ്വദേശിയായ പ്രവാസിക്കെതിരെ പോക്സോ കേസ്

 



വിദ്യാർത്ഥിയെ പീഡിപ്പിച്ച ശേഷം ഗൾഫിലേക്ക് മുങ്ങിയ യുവാവ് ദൃശ്യങ്ങൾ കുട്ടിയുടെ വാട്സ് അപ്പിൽ പ്രചരിപ്പിച്ചു.സ്കൂൾ അധികൃതർ നൽകിയ വിവരത്തെ തുടർന്ന് ചൈൽഡ് ലൈൻ ആദൂർ പോലീസിൽ വിവരം കൈമാറിയതിൻ്റെ അടിസ്ഥാനത്തിൽ സ്കൂൾ വിദ്യാർത്ഥിയായ 17 കാരൻ്റെ പരാതിയിൽ ആദൂർ പോലീസ് പോക്സോ കേസെടുത്തു.ഗൾഫിലേക്ക് കടന്ന പള്ളങ്കോട് സ്വദേശി സാബിത്തിൻ്റെ (25) പേരിലാണ് പോക്സോ നിയമപ്രകാരം ആദൂർ പോലീസ് കേസെടുത്തത്. പീഡനശേഷം ഗൾഫിലേക്ക് കടന്ന ദൃശ്യങ്ങൾപ്രതി മൊബെൽഫോണിൽ സ്റ്റാറ്റസ് ഇട്ടത് മറ്റ് കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്കൂൾ അധികൃതർ വിവരമറിഞ്ഞത്.കേസെടുത്ത പോലീസ് പ്രതിയെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി.

Post a Comment

0 Comments