കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി യുവാവ് 17 കാരിയെ പീഡിപ്പിക്കുകയും പിന്നാലെ സുഹൃത്തുക്കളടക്കം 12 പേര്‍ക്ക് കാഴ്ച്ചവെച്ചതായും പരാതി. സംഭവത്തില്‍ 13 പേര്‍ക്കെതിരെ കാസര്‍കോട് വനിതാ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 17കാരിയാണ് കൂട്ട പീഡനത്തിനിരയായത്. ജുലായ് 31ന് പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെ പെണ്‍കുട്ടി തിരിച്ചെത്തി.
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയെ വീണ്ടും കാണാതായി. ബന്ധുക്കള്‍ അന്വേഷിച്ചുക്കൊണ്ടിരിക്കെ തിരിച്ചെത്തിയ പെണ്‍കുട്ടിയോട് വീട്ടുകാര്‍ കൂടുതല്‍ ആരാഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്ത് വന്നത്. പ്രണയത്തിലായിരുന്ന യുവാവ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പിന്നീട് നാല് സുഹൃത്തുക്കളടക്കം 12 പേര്‍ക്ക് കൂടി കാഴ്ച്ച വെക്കുകയും ചെയ്തുവെന്നാണ് പരാതി. പെണ്‍കുട്ടിയില്‍ നിന്ന് വനിതാ പൊലീസ് മൊഴി രേഖപ്പെടുത്തി സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തി വരികയാണ്. കാസര്‍കോട്ടെയും എറണാകുളത്തെയും കോഴിക്കോട്ടെയും ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
0 Comments