കുഞ്ഞ് ജീവൻ രക്ഷിക്കാൻ വീണ്ടും ആംബുലൻസ് ദൗത്യവുമായി ചൈൽഡ് പ്രൊട്ടക്റ്റ് ടീം

LATEST UPDATES

6/recent/ticker-posts

കുഞ്ഞ് ജീവൻ രക്ഷിക്കാൻ വീണ്ടും ആംബുലൻസ് ദൗത്യവുമായി ചൈൽഡ് പ്രൊട്ടക്റ്റ് ടീം

 


 കാസർഗോഡ് : കുഞ്ഞു ജീവൻ രക്ഷിക്കാൻ ആംബുലൻസ് ദൗത്യവുമായി ചൈൽഡ് പ്രൊട്ടക്റ്റ് ടീം. . കഴിഞ്ഞദിവസം രാത്രിയാണ് കാഞ്ഞങ്ങാട് പള്ളിക്കര ചെർക്കാപ്പാറ സ്വദേശി ചിത്രേഷ് ഷീജ ദമ്പതികളുടെ ഒരു ദിവസം മാത്രം പ്രായമുള്ള അത്യാസന്ന നിലയിൽ ഉള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായാണ് കേളസമൂഹവും ചൈൽഡ് പ്രൊട്ടക്റ്റ് ടീമും വീണ്ടും കൈകോർത്തത്.


റോഡ് മുഴുവൻ പണി നടക്കുന്ന സമയത്ത് ആണ്  മംഗലാപുരത്ത് നിന്ന് എറണാകുളം അമൃത യിലേക്കാണ് കുഞ്ഞിനെ ആറ് മണിക്കൂർ കൊണ്ട് സുരക്ഷിതമായി എത്തിച്ചത്. 



ചൈൽഡ്  പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡന്റ് സി കെ നാസർ കാഞ്ഞങ്ങാടിനെ വൈകിട്ട് ആണ് കുഞ്ഞിന്റെ പിതാവ് ആദ്യം വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചത്.


 കൂടുതൽ വിവരങ്ങൾ അന്വേഷിച്ചപ്പോൾ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലാണ് രാവിലെ കുഞ്ഞു ജനിച്ചതെന്നും ഹാർട്ട് പ്രോബ്ലം ഉള്ളതിനാൽ  സ്ഥിതി ഗുരുതരമായതിനാൽ  കുഞ്ഞിനെ  മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമാണ് എന്നും എറണാകുളമോ ബംഗ്ളൂരിലോ എത്തിക്കാൻ മംഗലാപുരത്ത് നിന്ന് ഡോക്ടർമാർ നിർദേശിച്ചു. മംഗലാപുരത്തെ ഡോക്ടർമാർ അമൃത ഹോസ്പിറ്റലിൽ ഡോക്ടർമാരുമായി കൂടി ആലോചിച്ച് ആണ് എറണാകുളം കൊണ്ട് പോകാൻ തീരുമാനിച്ചത്. കാഞ്ഞങ്ങാട് ആറങ്ങാടി യിലുള്ള യൂത്ത് വോയിസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അത്യാധുനിക സംവിധാനം ഉള്ള NICU ആംബുലൻസ് ഉടനെ മംഗലാപുരത്തേക്ക് കുഞ്ഞിനെ കൊണ്ട് പോകാൻ യാത്ര തിരിച്ചു. ശേഷം യാത്ര സുഗമമാക്കാൻ  മറ്റു സംസ്ഥാന ഭാരവാഹികളുമായി കൂടി ആലോചിച്ച്  എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ച്  വളരെപ്പെട്ടന്ന് തന്നെ ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്താണ് രാത്രി 7.30 ഓടുകൂടി മിഷൻ ആരംഭിച്ചു. ദുർഘടം പിടിച്ച റോഡ് വഴി 1.30 ന് അമൃതയിൽ കുഞ്ഞിനെ എത്തിച്ചു. ലൈവ് നൽകി വഴിയൊരുക്കാൻ  സി കെ നാസർ കാഞ്ഞങ്ങാട് നിന്ന് ആംബുലൻസിൽ യാത്ര തുടരുകയും തടസങ്ങൾ ഇല്ലാതെ  സി പി റ്റി യുടെ എഫ്‌ ബി പേജിലൂടെ തത്സമ സ.പ്രക്ഷണം നൽകുകയും ചെയ്തു. വഴിയിൽ ഉടനീളം സംഘടനയുടെയും മറ്റു ആംബുലൻസ് സംഘടനകളുടെ നേതൃത്വത്തിൽ വാഹന ബ്ലോക്ക് ഒഴിവാക്കി നൽകി. ഡീസൽ അടിക്കാൻ മാത്രം അഞ്ച് മിനിറ്റ് മാഹി പെട്രോൾ പമ്പിൽ നിന്നു.

ആംബുലൻസ്‌ ഡ്രൈവർ അജ്മൽ , സഹ ഡ്രൈവർ നിഹാൽ, ഐ സി യു നഴ്സ് മിഥുൻ എന്നിവരാണ് ഈ മിഷന്റെ വിജയത്തിലെ പ്രധാന പങ്കാളികൾ ..

കൂടാതെ വിവിധ സന്നദ്ധ സംഘടനകൾ, ആംബുലൻസ് ഡ്രൈവർമാർ അവരുടെ സംഘടനകൾ, കേരളാ പോലീസ് .മറ്റു സർക്കാർ സംവിധാനങ്ങൾ, പൊതുജനങ്ങൾ ഫേസ്ബുക്ക് ലൈവിലും ഗ്രൂപ്പിലും ആയിരത്തിൽ അധികം ആളുകൾ ഉറങ്ങാതെ ദൗത്യത്തിൽ പങ്കെടുത്തു  വഴി ഒരുക്കാൻ ചൈൽഡ് പ്രൊട്ടക്റ്റ് ടീമിനെ സഹായിച്ചു..

അമൃതാ ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിനു അടിയന്തര ഗൗരവത്തോടെ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ തുടങ്ങി.

Post a Comment

0 Comments