പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു. പാര്‍ട്ടി റാലിക്കിടെ വലതുകാലിലാണ് വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. 'റിയല്‍ ഫ്രീഡം' റാലിക്കിടെ പാക്കിസ്ഥാനിലെ ഗുജ്റങ്‌വാലയില്‍ വച്ചായിരുന്നു വെടിവയ്പ്
ഇമ്രാന്‍ഖാന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. റാലിയെ അഭിസംബോധന ചെയ്യാന്‍ കണ്ടെയ്‌നറിന് മുകളില്‍ നില്‍ക്കുമ്പോഴായിരുന്നു അക്രമം. വെടിയുതിര്‍ത്തയാളെ പിടികൂടിയിട്ടുണ്ട്. നാലുപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിനുശേഷം ബുള്ളറ്റ്പ്രൂഫ് വാഹനത്തിലേക്കു ഇമ്രാനെ മാറ്റി. പിന്നീട് ആശുപത്രിയിലേക്കു കൊണ്ടുപോയി. അതിനിടെ തന്റെ കറുത്ത എസ് യുവിയില്‍ നിന്ന് കണ്ടെയ്‌നറിലേക്ക് കയറുന്ന ഇമ്രാന്റെ വിഡീയോ പാര്‍ട്ടി ട്വീറ്റ്‌ചെയ്തു. 2007-ല്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ ഒരു റാലിക്കിടെയാണ് വെടിയേറ്റ് മരിച്ചത്.
0 Comments