നേരിന്റെ പക്ഷം, മുസ്ലിം ലീഗ് കാലഘട്ടത്തിന്റെ ആവശ്യം : മുബാറക്ക് ഹസൈനാർ ഹാജി

LATEST UPDATES

6/recent/ticker-posts

നേരിന്റെ പക്ഷം, മുസ്ലിം ലീഗ് കാലഘട്ടത്തിന്റെ ആവശ്യം : മുബാറക്ക് ഹസൈനാർ ഹാജി

 


 അജാനൂർ : ഭാരതം സ്വാതന്ത്ര്യം നേടിയ ശേഷം മുസ്ലിം ലീഗ് എന്ന പാർട്ടിയുടെ പ്രസക്തി ഇല്ലാതായി എന്നായിരുന്നു പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും മറ്റ് സാംസ്കാരിക നേതാക്കളുടെയും പ്രവചനങ്ങൾ,കാരണം അന്നുണ്ടായിരുന്ന അഖിലേന്ത്യ മുസ്ലിം ലീഗ് പാക്കിസ്താനിലേക്ക് പറിച്ചു നട്ടു, പിന്നെ ഇന്ത്യയിൽ മുസ്ലിം ലീഗിന്റെ പുനർജനി ഉണ്ടാവില്ല എന്ന് നിരീക്ഷിച്ചവരെ കുറ്റപ്പെടുത്താനും വയ്യ.

എന്നാൽ വിശാലമായ കാഴ്ചപ്പാടും ധാരണകളും ഉണ്ടായിരുന്ന നമ്മുടെ പ്രഗത്ഭരായ പൂർവ നേതാക്കൾ അങ്ങനെ അടങ്ങി ഇരിക്കാൻ തയ്യാറാകാത്തത് കൊണ്ട് തന്നെയാണ് ഇന്ന്‌ വളർന്നു പന്തലിച്ചു പൂത്തു നിൽക്കുന്ന വട വൃക്ഷമായി ഇന്ത്യൻ യൂനി യൻ മുസ്ലിം ലീഗ് മാറിയതെന്ന് മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട്‌ മുബാറക്ക് ഹസൈനാർ ഹാജി പറഞ്ഞു.

ഉന്നതമായ ത്യാഗ പരിശ്രമത്തിന്റയും സമരത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും വല്ലാത്ത ഒരു ചരിത്രമാണ് മുസ്ലിം ലീഗിന് പറയാനുള്ളത്.

ഇന്ന്‌ സേവനപ്രവർത്തനത്തിന്റെ, കാരുണ്ണ്യ പ്രവർത്തനത്തിന്റെ, അടിച്ചമർത്തവരുടെ അവകാശ സമരത്തിന്റെ, സാമൂഹ്യ തിന്മകൾക്ക് എതിരെയുള്ള പോരാട്ടത്തിന്റെ നിരവധിയായ കഥകൾ സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന ഒരു പ്രസ്ഥാനമായി മാറിയ ഒരു പാർട്ടി. അതാണ്‌ മുസ്ലിം ലീഗ്. അതിന്റെ തേരോട്ടം നിയമ സഭകളിലും പാർലിമെന്റിലും നിർബാധം തുടർന്ന് കൊണ്ടിരുന്നു. രണ്ട് സഭകളിലും മുസ്ലിം ലീഗിന്റെ ശബ്ദം ഉച്ചത്തിൽ മുഴങ്ങി കൊണ്ടിരിക്കുന്നു. പല സന്ദർഭങ്ങളിലും ആ ശബ്ദങ്ങൾ സർക്കാറുകൾ കേട്ട് കൊണ്ട് തന്നെ ജനദ്രോഹകരമായ തീരുമാനങ്ങൾ മാറ്റേണ്ടി വന്നു.

മുൻകാല നേതാക്കൾ കൊളുത്തി വെച്ച ഈ ദീപ ശിഘ കെടാതെ പുതിയ തലമുറ കൂടുതൽ ഊർജസ്വലമായി മുന്നോട്ട് നയിക്കും എന്നതിൽ സംശയം ഇല്ല തന്നെ.

വർത്തമാന കാലം ഒരുപാട് പരീക്ഷണങ്ങൾ നിറഞ്ഞ വെല്ലുവിളികൾ നിറഞ്ഞതാണ് എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. ഫാസിസ്റ്റ് ശക്തികൾ ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരതത്തിനും വലിയ ഭീഷണികൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഈ പരിതസ്ഥിതിയിൽ മതേതര ജനാതിപത്യ ശക്തികളുടെ കൂട്ടായ്മയിൽ അണിചേർന്നു കൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനമാണ് ഇന്നത്തെ അനിവാര്യതഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


അജാനൂർ പഞ്ചായത്ത് ഇരുപത്തിഒന്നാം വാർഡ്‌ മുസ്ലിം ലീഗ് മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം. വാർഡ്‌ പ്രസിഡണ്ട്‌ ബഷീർ മാട്ടുമ്മൽ അധ്യക്ഷത വഹിച്ചു. നിരീക്ഷൻമാരായ ബഷീർ കല്ലിങ്കാൽ,മുഹമ്മദലി പീടികയിൽ,നദീർ കൊത്തിക്കാൽ മെമ്പർഷിപ് പ്രവർത്തനത്തെ കുറിച്ചു വിശദീകരിച്ചു.വൺഫോർ അബ്ദുൽ റഹിമാൻ,സി.എച്ച്.മുഹമ്മദ്‌ കുഞ്ഞി,പി.അബ്ദുള്ള ഹാജി,ബഷീർ ചിത്താരി,സി.കെ.ഇർഷാദ്,ജംഷീദ് കുന്നുമ്മൽ,അൻവർ ഹസൻ തുടങ്ങിയവർ സംസാരിച്ചു.അഹമ്മദ് കപ്പണക്കാൽ സ്വാഗതവും ശംസു മാട്ടുമ്മൽ നന്ദിയും പറഞ്ഞു

Post a Comment

0 Comments