പാലക്കുന്ന് : കഴിഞ്ഞ 4 ദിവസങ്ങളിലായി വെള്ളിക്കോത്ത് വെച്ച് നടന്ന ബേക്കൽ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ ഉദുമ അംബിക എ എൽ പി സ്കൂൾ എൽ.പി.ജനറൽ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യരായി. പ്രഥമ അധ്യാപിക കെ.രമണിയും സഹ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ശോഭയിൽ നിന്നും ചാമ്പ്യൻഷിപ്പ് ട്രോഫി സ്വീകരിച്ചു.
0 Comments