കാഞ്ഞങ്ങാട്; വിൽപ്പനക്കായി നിരോധിത പാൻ ഉൽപ്പന്നങ്ങൾ എത്തിച്ചു കൊടുത്തുവെന്ന അറസ്റ്റിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫിസറെ സർവീസിൽ നിന്നും സസ്പെൻ്റ്
ചെയ്തു. കുമ്പള എക്സൈസ് ഓഫിസിലെ പ്രിവൻ്റിവ് ഓഫിസർ ഷെയ്ക്ക് ബഷീറിനെയാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബാലചന്ദ്രൻസസ്പെൻ്റ് ചെയ്തത്.
നാല് ദിവസം മുൻപ് അമ്പലത്തറ പൊലിസ് അറസ്റ്റ് ചെയ്ത ആറങ്ങാടി നിലാങ്കരയിലെ കെ. നാസർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബഷീറാണ് തനിക്ക് പാൻ ഉൽപ്പന്നങ്ങൾ എത്തിച്ചു നൽകിയതെന്നായിരുന്നു മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ അസി. കമ്മീഷണർ എസ്. കൃഷ്ണകുമാർ ആണ് അന്വേഷണം നടത്തിയത്. സംശയാസ്പദമായി പ്രതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് നടപടി. പൊലി സിന്റെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പറഞ്ഞു. പുല്ലൂരിൽ വച്ചാണ് ഓട്ടോറിക്ഷയിൽ കൊണ്ട് പോവുകയായിരുന്ന പാൻ ഉൽപ്പന്നങ്ങളുമായി നാസറിനെ
അറസ്റ്റ് ചെയ്തത്. ആറങ്ങാടി സ്വദേശിയാണ് സസ്പെൻഷനിലായ എക്സൈസ് ഉദ്യോഗസ്ഥൻ
0 Comments