കൊച്ചി: കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ്. പട്ടിമറ്റം സ്വദേശിയായ കിരണിനെതിരേയാണ് തൃപ്പുണിത്തുറ പൊലീസ് കേസെടുത്തത്.
കഴിഞ്ഞദിവസം നടന്ന സംഭവം സുഹൃത്തുക്കളോടാണ് പെണ്‍കുട്ടി ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ ഇവര്‍ സ്‌കൂളിലെ കൗണ്‍സലറെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നൽകുകയായിരുന്നു. അതേസമയം കേസിലെ പ്രതിയായ അധ്യാപകൻ കിരൺ ഒളിവില്‍പോയിരിക്കുകയാണ്. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
0 Comments