തിങ്കളാഴ്‌ച, നവംബർ 21, 2022

 



കാസർകോട്: കേരള ബാങ്ക് രൂപികരിച്ച് മൂന്ന് വർഷം പിന്നിടുമ്പോഴും അപ്രൈസർമ്മാർ ഉന്നയിച്ചു കൊണ്ടിരിക്കുന്ന മർമ്മപ്രധാനമായ ആവശ്യങ്ങൾ നടപ്പിലാക്കുവാനോ യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തുവാനോ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് കേരള ബാങ്ക് അപ്രൈസേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 8 ന് തിരുവനന്തപുരം കേരള ബാങ്ക് ഹെഡോഫീസിന് മുന്നിൽ നടത്തുന്ന ധർണ്ണാ സമരം വിജയിപ്പിക്കാൻ കേരള ബാങ്ക് അപ്രൈസേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കാസർഗോഡ് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. പ്രസിഡന്റ് എം.എസ്.വിജയ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സി.ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ പി.സി. പ്രഭാകരൻ, സി.കെ. തമ്പാൻ, എം. രാജു , ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ