തിങ്കളാഴ്‌ച, നവംബർ 21, 2022

 


 കാഞ്ഞങ്ങാട്: തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മെഡലുകൾ നേടിക്കൊണ്ട് മടിയൻ പാലക്കിയിലെ അവന്തിക രാജൻ  ശ്രദ്ധേയമാവുകയാണ്. കഴിഞ്ഞദിവസം എറണാകുളത്ത് വച്ച് നടന്ന 24മത് കേഡറ്റ് തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ 44 കിലോഗ്രാം വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടി കൊണ്ടാണ് അവന്തിക രാജൻ തൈക്കോണ്ടോവിൽ തന്റെ ജൈത്ര യാത്ര തുടരുന്നത്. ഇതിനുമുമ്പ് ഇരുപത്തിമൂന്നാമത് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡലും 63മത് സംസ്ഥാന തൈക്കോണ്ടോ സ്കൂൾസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും 64 മത് സ്റ്റേറ്റ് സ്കൂൾ ഗെയിംസിൽ സിൽവർ മെഡലും നേടിയിട്ടുണ്ട് അവന്തിക.കൂടാതെ ഹൈദരാബാദിൽ വച്ച് നടന്ന ദേശീയ പൂംസേ ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനവും നേടിയിട്ടുണ്ട്. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാംതരം വിദ്യാർഥിനിയായ അവന്തിക മടിയൻ പാലക്കിയിലെ വി. രാജന്റെയും ടി. ആശയുടെയും മകളാണ്. 64 മത് സംസ്ഥാന സ്കൂൾ ഗെയിംസിൽ 54 കിലോഗ്രാം വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ ഗോപിക രാജൻ സഹോദരിയാണ്. ബി ഐ പ്രകാശാണ് തൈക്കോണ്ടോ പരിശീലകൻ

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ