തലശ്ശേരി : കളിക്കിടെ വീണ് പരുക്കേറ്റ് ചികിത്സതേടിയ പതിനേഴുകാരന്റെ ഇടതുകൈ മുട്ടിനുതാഴെ മുറിച്ചു മാറ്റിയ സംഭവത്തില്‍ തലശ്ശേരി ജനറൽ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദ്ധന്റെ പേരിൽ തലശ്ശേരി പോലീസ് കേസെടുത്തു. കൈ നഷ്ടപ്പെടാനിടയായ ചികിത്സയിൽ അശ്രദ്ധയും അനാസ്ഥയും കാട്ടിയെന്നതിന് ഇന്ത്യൻ ശിക്ഷാ നിയമം 338 വകുപ്പിലാണ് കേസ്. വിദ്യാർത്ഥിയുടെ പിതാവ് ചേറ്റംകുന്നു നാസ ക്വാർട്ടേഴ്സിസിൽ താമസിക്കുന്ന അബൂബക്കർ സിദ്ധിഖിന്റെ പരാതിയിലാണ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തത്.
കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ ഉൾപ്പെടെ കൂടുതൽ ഡോക്ടർമാർ കുറ്റാരോപിതരാവുമെന്ന് സൂചനയുണ്ട്. നാടാകെ അപലപിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം അലയടിക്കവേ ഡി..എം.ഒ ഡോ- നാരായണ നായകിന്റെ നിർദ്ദേശ പ്രകാരം ഡപ്യൂട്ടി ഡി.എം.ഒ., ഡോ.പ്രീത ജനറൽ ആശുപത്രിയിലെത്തി അന്വേഷണമാരംഭിച്ചു. കുട്ടിയെ പരിശോധിച്ച അസ്ഥിരോഗ വിദഗ്ധന്‍ ഡോ.വിജു മോന്‍, ആര്‍.എം.ഒ ജിതിന്‍, തീവ്രപരിചണ വിഭാഗത്തില്‍ പരിശോധിച്ച മറ്റുഡോക്ടര്‍മാര്‍, അനസ്‌തെറ്റ് തുടങ്ങിയവരില്‍ നിന്ന് തെളിവെടുത്തു. റിപ്പോര്‍ട്ട് ഉടന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറും.
തലശേരി ചേറ്റംകുന്നിലെ അബൂബക്കര്‍ സിദ്ദീഖിന്റെ മകനായ സുല്‍ത്താന്‍ ബിന്‍ സിദ്ദീഖിന്റെ കൈയാണ് അണുബാധയെ തുടര്‍ന്നു മുറിച്ചുമാറ്റിയത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിപ്പിച്ചതാണ് കൈമുറിച്ചു മാറ്റേണ്ടിവന്ന സാഹചര്യം വരുത്തിയതെന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പിതാവ് അബൂബക്കര്‍ സിദ്ദീഖ് നല്‍കിയ പരാതിയില്‍ പറയുന്നു.. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും കുട്ടി ചികിത്സ തേടിയിരുന്നു.
കൈ മുഴുവനായി മുറിച്ചുമാറ്റേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചതിനാല്‍ കണ്ണൂരിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഇടതുകൈ മുട്ടിനുതാഴെ മുറിച്ചു മാറ്റുകയായിരുന്നു. ആദ്യം ചികിത്സതേടിയ ജനറല്‍ ആശുപത്രിയിലെ പിഴവാണ് കൈ മുറിച്ചു മാറ്റേണ്ടി വരാനിടയായതെന്നാണ് ബന്ധുക്കളുടെ പരാതി.
ഡോക്ടർമാരുടെ അഞ്ചംഗ സംഘമാണ് അന്വേഷണം തുടരുന്നത് – മെഡിക്കൽ ബോർഡ് രൂപീകരിച്ച് തുടരന്വേഷണം നടന്നതിന് ശേഷമേ പോലീസ് അനന്തര നടപടികൾ സ്വീകരിക്കാനിടയുള്ളൂ.എന്നാൽ സംഭവം സംബന്ധിച്ച ചികിത്സാ രേഖകൾ ഉടൻ കസ്റ്റഡിയിലെടുത്തേക്കും
0 Comments