ഗൾഫുകാരന്റെ ഭാര്യയുടെ ന​ഗ്നഫോട്ടോയെടുത്ത് ഭീഷണി, റിസോർട്ടുകളിൽ എത്തിച്ച് പീഡനം; മൂന്ന് പേര്‍ക്കെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

ഗൾഫുകാരന്റെ ഭാര്യയുടെ ന​ഗ്നഫോട്ടോയെടുത്ത് ഭീഷണി, റിസോർട്ടുകളിൽ എത്തിച്ച് പീഡനം; മൂന്ന് പേര്‍ക്കെതിരെ കേസ്

 യുവതിയുടെ ഒത്താശയോടെ ഗള്‍ഫുകാരന്റെ ഭാര്യയായ യുവതിയുടെ നഗ്‌ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനം നടത്തിയെന്ന പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. കണ്ണൂരിലെ യുവതിയെയാണ് മറ്റൊരു യുവതിയുടെ സഹായത്തോടെ രണ്ട് യുവാക്കള്‍ പീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ തോട്ടട സ്വദേശികളായ ഫായിസ്, സുഹൈല്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. 2021 ഫെബ്രവരി ഒമ്പത് മുതല്‍ 13 വരെയും എപ്രില്‍ 12, 13 വരെ തീയതികളില്‍ അതിരപ്പള്ളിയിലെ റിസോര്‍ട്ടിലും കോഴിക്കോട്ടെ റിസോര്‍ട്ടിലുമെത്തിച്ച് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. പിന്നീട് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പോലീസില്‍ പരാതിയുമായെത്തിയത്. 2015 മുതല്‍ പരിചയപ്പെട്ട മറ്റൊരു യുവതിയാണ് ഭര്‍തൃമതിയെ യുവാക്കളുടെ കെണിയില്‍പ്പെടുത്തിയത്. പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിയും വന്നതോടെ യുവതി നിയമസഹായം തേടുകയായിരുന്നു. പരാതിയെ തുടര്‍ന്ന് യുവതി ഉള്‍പ്പെടെ രണ്ടു യുവാക്കള്‍ക്കുമെതിരെയാണ് തലശേരി പോലീസില്‍ യുവതി പരാതി നല്‍കിയത്. കേസെടുത്ത തലശേരി പോലിസ് സംഭവം നടന്നത് എടക്കാട് സ്റ്റേഷന്‍ പരിധിയിലുമായതിനാല്‍ കേസ് എടക്കാട് പോലീസിന് കൈമാറി.

Post a Comment

0 Comments