കാഞ്ഞങ്ങാട്: കലോത്സവ നഗരിയിൽ വിധികർത്താവിനെ ചവിട്ടിപരിക്കേൽപ്പിച്ചതിന് പരിചയമുട്ടുകളി പരിശീലകനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം സമാപിച്ച ജില്ലാസ്കൂൾ കലോത്സവത്തിലാണ് സംഭവം.കാൽമുട്ട് മടക്കി ചവിട്ടി, ചായ പാത്രങ്ങൾ തട്ടി തെറിപ്പിച്ചെന്നാണ് പരാതി.
ശ്രീകണ്ഠപുരം മേരി ലാൻഡ് സ്കൂൾ അധ്യാപികയും പരിചയമുട്ട് കളിയുടെ വിധി കർത്താക്കളിൽ ഒരാളുമായ സിനി മോളുടെ പരാതിയിലാണ് കേസ്. രണ്ടാം സമ്മാനം കിട്ടിയ പരിചയമുട്ടുകളി സംഘത്തിൻ്റെ പരിശീലകനെതിരെയാണ് കേസ്.
വിധി നിർണയിക്കുമ്പോൾ പക്ഷപാതപരമായി തീരുമാനമെടുത്തെന്നും തങ്ങളുടെ കുട്ടികളെ തഴഞ്ഞുവെന്നും പറഞ്ഞാണ് ചവിട്ടിയിട്ടത്.പരിശീലകനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു
0 Comments