പെരുവള്ളൂരില്‍ കിണറ്റില്‍ വീണ് വിദ്യാര്‍ഥി മരിച്ചനിലയില്‍. വലിയ സ്‌ക്രീനില്‍ ലോകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെയാണ് സംഭവം.
മാവൂര്‍ സ്വദേശി നാദിറാണ് മരിച്ചത്. പെരുവള്ളൂര്‍ നജാത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. ഹോസ്റ്റലിന് സമീപത്തെ കിണറ്റിലാണ് നാദിറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മീഞ്ചന്ത നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റാണ് മൃതദേഹം പുറത്തെടുത്തത്. തേഞ്ഞിപ്പലം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: ഹംസക്കോയ (ശാഫി പൊക്കുന്ന്). മാതാവ്: നബീസ(ഇരുവരും ഷാർജ).
0 Comments