ലോകകപ്പ് ഫുട്ബോൾ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

LATEST UPDATES

6/recent/ticker-posts

ലോകകപ്പ് ഫുട്ബോൾ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

 കോട്ടയം: ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവിന് ദാരുണാന്ത്യം. കോട്ടയം ഇല്ലിക്കൽ സ്വദേശിയായ അമീൻ മുഹമ്മദാണ്(22) മരിച്ചത്. രണ്ട് ആഴ്ചയായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു അമീൻ. കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കവുങ്ങ് നാട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. അമീൻ ഉൾപ്പടെ മൂന്ന് പേർക്ക് ഷോക്കേറ്റു. രണ്ട് പേർ രക്ഷപ്പെട്ടെങ്കിലും അമീന്റെ നില ഗുരുതരമാക്കുകയായിരുന്നു. സംസ്കാരം ഇന്ന്.


Post a Comment

0 Comments