ലത്തീഫ് ഉപ്പളക്ക് ദുബൈ മലബാർ കലാ സാംസ്കാരിക വേദി സ്വീകരണം നൽകി

LATEST UPDATES

6/recent/ticker-posts

ലത്തീഫ് ഉപ്പളക്ക് ദുബൈ മലബാർ കലാ സാംസ്കാരിക വേദി സ്വീകരണം നൽകി

 


ഉപ്പള: മസ്ക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഗവേണിംഗ് ബോഡി അംഗമായി തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ മേകലകളിലെ നിറസാന്നിധ്യവുമായമ  ലത്തീഫ് ഉപ്പളക്ക്      ദുബൈ മലബാർ കലാ സാംസ്കാരിക വേദി  സ്വീകരണം നൽകി. ഉപ്പള സ്വപ്നകൂടിൽ നടന ചടങ്ങിൽ കാസർഗോട് ബ്ലോക്ക് പഞ്ചായത്ത്  സ്റ്റാന്റിങ് കമിറ്റി ചെയർമാനും ദുബൈ മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ അഷ്റഫ് കർള അധ്യക്ഷത വഹിച്ചു. സെഡ് എ.മൊഗ്രാൽ സ്വാഗതം പറഞ്ഞു  എം അബ്ബാസ്, ടി. എം ശുഹൈബ് എന്നിവർ ചേർന്ന് ഉപഹാരം നൽകി .

എ കെ.ആരിഫ്, യൂസഫ് ഉളുവാർ , അസീസ് കളത്തൂർ, യു കെ
യൂസഫ്, കെ.വി യൂസഫ്. സലീം ഉപ്പള തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

0 Comments