വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്ത യൂട്യൂബ് വ്ലോഗറായ യുവതി അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്ത യൂട്യൂബ് വ്ലോഗറായ യുവതി അറസ്റ്റിൽ




വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ വ്‌ളോഗര്‍ അറസ്റ്റില്‍. ഡൽഹി സ്വദേശിനിയായ നമ്ര ഖാദിറിനെ (22) ആണ് ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തത്. പരസ്യകമ്പനി ഉടമയായ വ്യവസായിയാണ് നംറ ഖാദിറിനെതിരേ നവംബര്‍ 24-ന് പോലീസില്‍ പരാതി നല്‍കിയത്.


സംഭവത്തിൽ നമ്രയുടെ ഭർത്താവും യൂട്യൂബറുമായ മനീഷ് എന്നറിയപ്പെടുന്ന വിരാട് ബെനിവാലിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇൻസ്റ്റഗ്രാമിൽ രണ്ടു ലക്ഷത്തിലധികവും യൂട്യൂബിൽ ആറു ലക്ഷത്തിലധികവും ഫോളോവേഴ്സുള്ള വ്ലോഗറാണ് നമ്ര ഖാദിർ.


ഹണിട്രാപ്പില്‍ കുടുക്കി അശ്ലീല വീഡിയോ പകർ‌ത്തിയ യുവതി ബലാത്സംഗക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് 80ലക്ഷത്തിലേറെ രൂപ കൈക്കലാക്കിയെന്നാണ് പരാതി. ഗുരുഗ്രാമിലെ ഒരു ഹോട്ടലില്‍വെച്ചാണ് നമ്രയെ ആദ്യമായി കണ്ടതെന്നാണ് വ്യവസായിയുടെ പരാതിയില്‍ പറയുന്നത്.


ഇവരുടെ ചാനൽ വഴി തന്റെ സ്ഥാപനം പ്രമോട്ട് ചെയ്യുന്നതിന് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു. സെലിബ്രറ്റികളായതിനാൽ സംശയം തോന്നാതിരുന്നതിനെ തുടർന്ന് അന്നുതന്നെ പണം കൈമാറി. പിന്നീട് ചില പരസ്യങ്ങൾ ചെയ്യുന്നതിന് 50,000 രൂപ ആവശ്യപ്പെട്ടു. ഇത് നൽകുകയും ചെയ്തു. പക്ഷേ, പണം വാങ്ങിയിട്ടും വീഡിയോ ചെയ്തില്ല. തുടര്‍ന്ന് ഇക്കാര്യം ചോദിച്ചതോടെയാണ് ഹണിട്രാപ്പ് കെണിയൊരുക്കി യുവതി പണം തട്ടിയെടുത്തതെന്നും പരാതിയില്‍ പറയുന്നു.

ഒരുദിവസം യുവതി തന്നെ ഹോട്ടല്‍മുറിയിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് മയക്കുമരുന്ന് നല്‍കി തന്റെ അശ്ലീലവീഡിയോ പകര്‍ത്തി. പിന്നീട് ഈ വീഡിയോ കാണിച്ചാണ് പണം തട്ടിയതെന്നും ബലാത്സംഗക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു.

Post a Comment

0 Comments