ടാറ്റാ കോവിഡ് ഹോസ്പിറ്റൽ പുട്ടാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണം എസ്ഡിപിഐ ഉദുമ മണ്ഡലം കമ്മിറ്റി

LATEST UPDATES

6/recent/ticker-posts

ടാറ്റാ കോവിഡ് ഹോസ്പിറ്റൽ പുട്ടാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണം എസ്ഡിപിഐ ഉദുമ മണ്ഡലം കമ്മിറ്റി

 


മേൽപ്പറമ്പ് : ചട്ടഞ്ചാൽ ടാറ്റ കോവിഡ് ഹോസ്പിറ്റൽ പുട്ടാനുള്ള  സർക്കാർ നീക്കത്തിനെതിരെ മുഴുവൻ ജനങ്ങളും ഒന്നിക്കണമെന്ന് എസ്ഡിപിഐ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു ഒരു മെഡിക്കൽ കോളേജ് പോലുമില്ലാത്ത കാസർഗോഡ് ജില്ലയിൽ ടാറ്റ സൗജന്യമായി നിർമ്മിച്ചു നൽകിയ കോവിഡ് ഹോസ്പിറ്റൽ സ്പെശ്യാലിറ്റി ഹോസ്പിറ്റലായി ഉയർത്തി ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം ഉണ്ടാക്കണമെന്നും ആരോഗ്യ മേഖലയിൽ ജില്ല നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായി ഇതിനെ കാണണമെന്നും മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ഫൈസൽ കോളിയടുക്കം അധ്യക്ഷത വഹിച്ചു, ജില്ലാ കമ്മിറ്റി അംഗം മൂസാ ഉദുമ,റഫീഖ് ഉദുമ, അർഷദ് പാലിച്ചിയടുക്കം, ബദ്റുൽ മുനീർ ഉദുമ, ആഷിക് പാലിച്ചിയടുക്കം,  ഫാറൂഖ് മേൽപ്പറമ്പ്, ഷഹീദ് മേൽപ്പറമ്പ്, എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സാജിദ് മുക്കുന്നോത്ത് സ്വാഗതവും, കമ്മിറ്റി അംഗം കുഞ്ഞഹമ്മദ് മാങ്ങാട് നന്ദിയും പറഞ്ഞു.

Post a Comment

0 Comments