കാഞ്ഞങ്ങാട്ടേക്ക് മയക്കുമരുന്ന് എത്തിക്കുന്നയാൾ പിടിയില്‍

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ടേക്ക് മയക്കുമരുന്ന് എത്തിക്കുന്നയാൾ പിടിയില്‍



കാഞ്ഞങ്ങാട്: ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് എം.ഡി.എം.എ വിതരണം നടത്തുന്ന സംഘത്തില്‍ പെട്ടയാള്‍ പിടിയില്‍. കാഞ്ഞങ്ങാടെ തീരപ്രദേശങ്ങളില്‍ വില്‍പ്പന നടത്തുന്ന കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ സി.എ.മുഹമ്മദ് ആഫ്രിഡിയാണ്(23) 1.010 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.

ഓപ്പറേഷന്‍ ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായരുടെയും ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ പി ഷൈനിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് പ്രതി പിടിയില്‍ ആയത്. ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ ആയ അബുബക്കര്‍ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ്, ജ്യോതിഷ്, റജില്‍ നാഥ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Post a Comment

0 Comments