മാൾട്ടയിലെ മലയാളി കൂട്ടായ്മ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബുമായി കൈകോർക്കുന്നു

LATEST UPDATES

6/recent/ticker-posts

മാൾട്ടയിലെ മലയാളി കൂട്ടായ്മ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബുമായി കൈകോർക്കുന്നു

 



കാഞ്ഞങ്ങാട്: കഴിഞ്ഞ ആറു വർഷമായി കാസറഗോഡ് ജില്ലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത പ്രവർത്തനം നടത്തി വരുന്ന ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബുമായി യൂറോപ്പിലെ മാൾട്ടയിലെ കാസറഗോഡ് ജില്ലയിൽ നിന്നുള്ള പ്രവാസി മലയാളി കൂട്ടായ്മയായ 'കെ എൽ ഫോർട്ടീൻ മാൾട്ട' ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. ജീവിക്കാനും, കൂടെയുള്ളവരെ ജീവിപ്പിക്കാനും വേണ്ടി പ്രവാസ ജീവിതം തേടി യൂറോപ്പിലെ മാൾട്ടയിൽ  ചേക്കേറിയ കാസറഗോഡ് ജില്ലയിൽ നിന്നുള്ള മലയാളികളുടെ കൂട്ടായ്മയാണ് കെ എൽ 14 മാൾട്ട എന്ന സംഘടന. ഇതിനകം നിരവധിപേർക്ക് ചികിത്സ സഹായമുൾപ്പെടെ ലഭ്യമാക്കിയ സംഘടന തങ്ങളുടെ സഹായം കൂടുതൽ അർഹരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബുമായി സഹകരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ കെ എൽ 14 മാൾട്ട സംഘടന ഭാരവാഹികൾ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബുമായി ധാരണ പത്രത്തിൽ ഒപ്പു വെച്ചു. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഓഫീസിൽ നടന്ന ചടങ്ങിൽ എം.ബി ഹനീഫ്, സത്താർ മാടമ്പില്ലത്ത്, അൻവർ ഹസ്സൻ, നൗഷാദ് സി.എം, അഷ്റഫ് കൊളവയൽ, പി.എം. അബ്ദുന്നാസർ, ഖാലിദ് സി പാലക്കി, ഹാറൂൺ ചിത്താരി, ഷൗക്കത്തലി എം എന്നിവർ സംബന്ധിച്ചു. 

നാളിതുവരെ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ജീവ കാരുണ്യ മേഖലയിൽ കാഴ്ചവെച്ച സുതാര്യമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് ക്ലബ്ബ്  ഭാരവാഹികൾ പറഞ്ഞു.

Post a Comment

0 Comments