തച്ചങ്ങാട്: ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡണ്ട് കരിച്ചേരി നാരായണൻ മാസ്റ്ററുടെ പേരിലുള്ള രണ്ടാമത് പുരസ്കാര വിതരണവും രാഷ്ട്രീയ വിശദീകരണ യോഗവും 2022 ഡിസം: 21 ബുധനാഴ്ച വൈകു.4 മണിക്ക് പെരിയയിൽ നടക്കും.
അവാർഡ് ജേതാവ് കോൺഗ്രസ് നേതാവും കാരുണ്യ പ്രവർത്തകനുമായ കെ.മൊയ്തീൻ കുട്ടി ഹാജിക്കാണ് ഈ വർഷത്തെ പുരസ്ക്കാരം.10,000/- രൂപയും പ്രശംസാപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം കെ.പി.സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പരിപാടി ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് കോൺഗ്രസ് യോഗത്തിൽ കെ.പി.സി സി മെമ്പർ ഹക്കീം കുന്നിൽ സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജന.സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് സ്വാഗതം പറഞ്ഞു. ഐ.എൻ.ടി.യു സി സംസ്ഥാന കമ്മിറ്റി മെമ്പർ തോമസ് സെബാസ്റ്റ്യൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് വാസു മാങ്ങാട്, ബ്ലോക്ക് കോൺഗ്രസ് ട്രഷറർ ബാബു മണിയങ്കാനം, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ കെ.വി.ഭക്തവത്സലൻ, എം.പി.എം.ഷാഫി, പ്രമോദ് പെരിയ, എൻ.ബാലചന്ദ്രൻ, ബ്ലോക്ക്, ഐ.എൻ.ടി.യു സി ജില്ലാ സെക്രട്ടറി പി.വി.ഉദയകുമാർ നേതാക്കളായ ചന്തുകുട്ടി പൊഴുതല, ശ്രീജ പുരുഷോത്തമൻ, ലത പനയാൽ, ബാലകൃഷ്ണൻ നായർ മുതുവത്ത്, സുന്ദരൻ കുറിച്ചിക്കുന്ന്, ശംബു ബേക്കൽ, ബി.ബിനോയ്, യശോദ ടി, ജയശ്രീ മാധവൻ എന്നിവർ സംസാരിച്ചു.
കരിച്ചേരി നാരായണൻ മാസ്റ്ററുടെ പേരിലുള്ള പ്രഥമ പുരസ്ക്കാരം കെ.പി.സി സി മുൻ പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രനായിരുന്നു നൽകിയത്
0 Comments