ആസ്ക് ആലംപാടി മുപ്പത്തിയഞ്ചാം വാർഷികം: സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ആസ്ക് ആലംപാടി മുപ്പത്തിയഞ്ചാം വാർഷികം: സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 


ആലംപാടി: ആസ്ക് ആലംപാടിയുടെ മുപ്പത്തിയഞ്ചാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി വിദ്യാനഗർ ഹെൽത്ത്‌ സെന്ററിന്റെയും,നെഹ്‌റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിൽ പ്രദേശത്തെയും മറ്റും നിരവദി പേർ പങ്കെടുത്തു. നേത്ര പരിശോധ,ജനറൽ വിഭാഗം എന്നീ വിഭാഗങ്ങളിൽ ചികിത്സയും,മരുന്നും നൽകി.

ക്ലബ്ബ് പ്രസിഡന്റ്‌ മുസ്തഫ എരിയപ്പാടി അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ സകീന അബ്ദുല്ല ഗോവ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാനഗർ ഹെൽത്ത് സെന്റർ മാനേജർ മുഹമ്മദ് ഹനീഫ, ആസിഫ് ബി.എ, എന്നിവർ പ്രസംഗിച്ചു, ക്ലബ്ബ് ജനറൽ സെക്രട്ടറി ഹിഷാം പൊയ്യയിൽ സ്വാഗതവും, സെക്രട്ടറി ജീലാനി നന്ദിയും പറഞ്ഞു.

Post a Comment

0 Comments