ഇനി ചെറുവത്തൂരിൽ ഉത്സവ രാവുകൾ, ചെറുവത്തൂർ ഫെസ്റ്റ് വെള്ളിയാഴ്ച തുടങ്ങും

LATEST UPDATES

6/recent/ticker-posts

ഇനി ചെറുവത്തൂരിൽ ഉത്സവ രാവുകൾ, ചെറുവത്തൂർ ഫെസ്റ്റ് വെള്ളിയാഴ്ച തുടങ്ങും

 


ചെറുവത്തൂർ: ചെറുവത്തൂർ മർചന്റ്‌സ്‌ അസോസിയേഷൻ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചെറുവത്തൂർ ഫെസ്റ്റിനു വെള്ളിയാഴ്ച തുടക്കമാകും.

23ന്‌ വൈകുന്നേരം നാലിന്‌ എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. വ്യാപാരി വ്യവസായി  ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി മുഖ്യാതിഥിയാകും.

വിപണന സ്‌റ്റാളുകൾ ജില്ലാ പ്രസിഡന്റ്‌ കെ അഹമ്മദ്‌ ഷെരീഫ്‌, അമ്യൂസ്‌മെന്റ്‌ പാർക്ക്‌ ചന്തേര സ്‌റ്റേഷൻ ഹൗസ്‌ ഓഫീസർ പി നാരായണൻ, ഫ്‌ളവർഷോ  പി പി മുസ്‌തഫ എന്നിവർ ഉദ്‌ഘാടനം ചെയ്യും.

വൈകുന്നേരം നാലുമുതൽ രാത്രി 10 വരെയാണ്‌ ഫെസ്‌റ്റ്‌. മുതിർന്നവർക്ക്‌ 50, കുട്ടികൾക്ക്‌ 30രൂപ എന്നിങ്ങനെയാണ്‌ പ്രവേശന ഫീസ്‌.

 22 ന്‌ വൈകുന്നേരം പകൽ 3.30ന്‌ മർചന്റ്‌സ്‌ അസോസിയേഷൻ നിർമിച്ച ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി പ്രമീള ഉദ്‌ഘാടനം ചെയ്യും. തുടർന്ന്‌ ചെറുവത്തൂരിൽ വിളംബര ജാഥയും സംഘടിപ്പിക്കും.

 ഫെസ്‌റ്റിൽ വിനോദ വിജ്ഞാന വിപണന സ്‌റ്റാളുകളാണുള്ളത്‌. ഫുഡ്‌ കോർട്‌, അമ്യൂസ്‌മെന്റ്‌ പാർക്ക്‌, ഫ്‌ളവർ ഷോ, എല്ലാ ദിവസവും കലാ സാംസ്‌കാരിക പരിപാടികൾ എന്നിവയും ഉണ്ടാകും. ജനുവരി എട്ടിനാണ്‌ സമാപനം.  ഫെസ്റ്റിന്റെ

ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകരായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി പ്രമീള, പി പി മുസ്‌തഫ, ടി ശശിധരൻ, എം കെ മുഹമ്മദ്‌ യാസിർ, കെ സി സതീശൻ, കെ ശ്രീധരൻ, പി ടി കരുണാകരൻ, പി വിജയൻ, സി വി കുഞ്ഞിക്കണ്ണൻ, മേക്കര നാരായണൻ, വി പി ഹരിദാസ്‌, പി വി തമ്പാൻ  എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

Post a Comment

0 Comments