മാതൃകയായി മയിച്ച ബോയ്സ് വാട്സ് ആപ്പ് കൂട്ടായ്മ ; ചികിത്സാ ധന സഹായം കൈമാറി

LATEST UPDATES

6/recent/ticker-posts

മാതൃകയായി മയിച്ച ബോയ്സ് വാട്സ് ആപ്പ് കൂട്ടായ്മ ; ചികിത്സാ ധന സഹായം കൈമാറി



ചെറുവത്തൂർ : മയിച്ചയിലെ ഏറ്റവും ജനകീയമായ വാട്സ് ആപ്പ് കൂട്ടായ്മയായ മയിച്ച ബോയ്സിന്റെ അതിൻ്റെ ഇടപെടലുകളുടെ പത്താം വർഷത്തേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജീവകാരുണ്യ പ്രവർത്തനത്തനം മാതൃകയായി

 

നീലേശ്വരം പുറത്തേക്കൈയിലെ കണ്ണിന് ക്യാൻസർ ബാധിച്ച് ബാംഗ്ലൂരിൽ ചികിത്സയിൽ കഴിയുന്ന 8 മാസം പ്രായമായ ആഗ്നേയ എന്ന പിഞ്ചുകുഞ്ഞിൻ്റെ ചികിത്സാ സഹായ നിധിയിലേക്ക് ഗ്രൂപ്പ് അംഗങ്ങൾ സമാഹരിച്ച തുക ആഗ്നേയ് ചികിത്സ സഹായ സമിതിക്ക് കൈമാറി. 


ഗ്രൂപ്പ് ഒമ്പത് വർഷം പൂർത്തിയാക്കിയ 2022 ഡിസംബർ 31 ന് രാത്രി മയിച്ചയിൽ സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് ചികിത്സാ സഹായ സമിതി ചെയർമാൻ മാമുനി വിജയൻ തുക ഏറ്റുവാങ്ങി.


 അറഫാത്ത് ചെറുവത്തൂർ, ജയൻ ചെറുവത്തൂർ, സുജിത്ത് ബങ്കളം, അനൂപ് പോപുലർ, ഷൈജു ടി പി, ശ്രീജേഷ് കെ വി , അനിൽ ടി പി എന്നിവരും ഗ്രൂപ്പ് അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു

Post a Comment

0 Comments