ജെ സി ഐ മികച്ച മേഖല അവാർഡ് കരസ്ഥമാക്കി മേഖല പത്തൊൻപത്

LATEST UPDATES

6/recent/ticker-posts

ജെ സി ഐ മികച്ച മേഖല അവാർഡ് കരസ്ഥമാക്കി മേഖല പത്തൊൻപത്ന്യൂഡൽഹി: ജൂനിയർ ചേംബർ ഇന്ത്യയുടെ പ്രവർത്തന മികവുകൾക്കുള്ള നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി മേഖല പത്തൊൻപത്. ഇന്ത്യയിലെ 25 മേഖലകളിൽ നിന്നും ഏറ്റവും മികച്ച മേഖല അവാർഡ് ഉൾപ്പെടെ പതിനൊന്നോളം അവാർഡുകളാണ് മേഖല പത്തൊൻപത് കരസ്ഥ മാക്കിയത്. കണ്ണൂർ, കാസറഗോഡ്, വയനാട് ജില്ലകളും മാഹിയും ഉൾപ്പെടുന്നതാണ് മേഖല 19. മികച്ച പ്രകടനം കാഴ്ച വെച്ച മേഖല പ്രസിഡൻ്റ്, മികച്ച ബുള്ളെറ്റിൻ, മികച്ച ലോക്കൽ ഓർഗനൈസേഷൻ പ്രസിഡൻ്റ്, മികച്ച നാഷണൽ ഓഫീസർ, ഏറ്റവും മികച്ച വനിതാ മെമ്പർ, മികച്ച ജൂനിയർ ജയ്‌സി, ദേശീയ പ്രസിഡൻ്റിൻ്റെ എക്സിലൻസി അവാർഡ് തുടങ്ങി നിരവധി അവാർഡുകളാണ് മേഖല പത്തൊൻപതിന് ലഭിച്ചത്. ഈ അവാർഡുകൾ കൂടാതെ മികച്ച ദേശീയ വൈസ് പ്രസിഡൻ്റായി ജെയിസൺ തോമസ്, സീനിയർ മെമ്പർസ് ദേശീയ വൈസ് പ്രസിഡൻ്റ് അവാർഡ് പ്രമോദ് കുമാർ, എസ് എം എ മേഖല ചെയർമാൻ അവാർഡ് അബ്ദുൽ നാസ്സർ എന്നിവർക്കും ലഭിച്ചു. 

ന്യൂ ഡൽഹിയിൽ നടന്നു വന്ന ദേശീയ സമ്മേളനത്തിൽ വെച്ച് ദേശീയ അധ്യക്ഷൻ അൻഷൂ സാറഫിൽ നിന്നും സോൺ പ്രസിഡൻ്റ് കെ ടി സമീറിൻ്റെ നേതൃത്വത്തിൽ അവാർഡുകൾ ഏറ്റുവാങ്ങി. 

മൂന്നു ദിവസം നീണ്ടു നിന്ന ദേശീയ സമ്മേളനം ലോക് സഭാ സ്പീക്കർ ഓം ബിർള ഉൽഘാടനം ചെയ്തു.

Post a Comment

0 Comments