കാഞ്ഞങ്ങാട് മുഹമ്മദ് ഹാജി തലമുറ സംഗമം 8-ന്

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് മുഹമ്മദ് ഹാജി തലമുറ സംഗമം 8-ന്




കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുഹമ്മദ് ഹാജിയുടെ സന്താന പരമ്പരയിൽപ്പെട്ടവരുടെ തലമുറ സംഗമം ജനുവരി എട്ടിന് ഞായറാഴ്ച പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ സി.എച്ച്.ബഷീർ, കൺവീനർ എം.സുലൈമാൻ, പ്രോഗ്രാം കൺവീനർ സി.എച്ച്.റഹീം, കോഓഡിനേറ്റർമാരായ ഷബീർ ഹസൻ, സമീർ ഡിസൈൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

            കാഞ്ഞങ്ങാട് മുഹമ്മദ് ഹാജി എന്ന പേരിൽ അറിയപ്പെട്ട അക്കാലത്തെ പ്രതാപിയായിരുന്ന മുഹമ്മദ് ഹാജിയുടെ മക്കളും മക്കളുടെ മക്കളുമായവരുടെ അഞ്ച് തലമുറകളിൽപ്പെട്ട 1500 ഓളം പേരാണ് തലമുറ സംഗമം എന്ന് നാമകരണം ചെയ്യപ്പെട്ട സംഗമത്തിൽ പങ്കാളിയാവുന്നത് 6-ന് വെള്ളിയാഴ്ച കോയപ്പള്ളി കബറിടത്തിൽ മുഹമ്മദ് ഹാജിയുടെ കബർ സിയാറത്തോടെ പരിപാടികൾക്ക് തുടക്കമാവും സുലൈമാൻ  ശാമിൽ ഇർഫാനി നേത്യത്വം നൽകും.

               6-ന് വൈകിട്ട് 6 മുതൽ കൊവ്വൽപ്പള്ളി ടർഫിൽ കുട്ടികൾക്കായുള്ള ഫുട്ബോൾ ടൂർണ്ണമെൻ്റ് അഷ്റഫ് ഹമീദ് ഹാജി നെടുങ്കണ്ടം ഉദ്ഘാടനം ചെയ്യും. രാത്രി 7-ന് കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങൾക്ക് ഇർശാദ് അരയി, റഹ്മത്ത് പാണത്തൂർ എന്നിവർ നേതൃത്വം നൽകും.

         8-ന് രാവിലെ 9 മണിക്ക് ബേക്കൽ ക്ലബ്ബിൽ രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് 10 മണിക്ക് മുതിർന്ന കുടുംബാംഗം സി.എച്ച്.കുഞ്ഞബ്ദുല്ല ഹാജി തലമുറ സംഗമം ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവർത്തകൻ ടി.മുഹമ്മദ്. അസ്ലം, എൻ.പി.അബ്ദുൽ സലാം ഹാജി നീലേശ്വരം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.

               കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായർ, അഷ്റഫ് തായ്ലെൻ്റ്, പോലീസ് ഇൻസ്പെക്ടർമാരായ ടി. ഉത്തംദാസ്, ടി.കെ. മുകുന്ദൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.

                തുടർന്ന് മുതിർന്നവരും വിവിധ രംഗങ്ങളിൽ ത്യാഗപൂർണ്ണമായി പ്രവർത്തിച്ചവരുമായ കുടുബാംഗങ്ങളെ ആദരിക്കും.

             ഉച്ചതിരിഞ്ഞ് 2.30-ന്  വനിതാ സംഗമം നഗരസഭാ ചെയർപേഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്യുo.

         വൈകിട്ട് 6.30-ന് സമാപന സമ്മേളനം ബേക്കൽ ഡിവൈഎസ്പി, സി.കെ. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും.

               കുടുംബ ബന്ധങ്ങളും ബാധ്യതകളും എന്ന വിഷയത്തിൽ അബ്ദുൽ അസിസ് അഷ്റഫി മുഖ്യപ്രഭാഷണം നടത്തും.

            രാത്രി ഭക്ഷണത്തിന് ശേഷം ഷുക്കൂറും സംഘവും അവതരിപ്പിക്കുന്ന ഇശൽ നൈറ്റോടെ തലമുറ സംഗമം സമാപിക്കും.

Post a Comment

0 Comments