അനധികൃത തട്ടുകടകള്‍ നീക്കിയില്ലെങ്കില്‍ വ്യാപാരികളും തട്ടുകട തുടങ്ങും; കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

LATEST UPDATES

6/recent/ticker-posts

അനധികൃത തട്ടുകടകള്‍ നീക്കിയില്ലെങ്കില്‍ വ്യാപാരികളും തട്ടുകട തുടങ്ങും; കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍




കാഞ്ഞങ്ങാട്: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുമ്പിലായി പ്രവര്‍ത്തിക്കുന്ന അനധികൃതവും ലൈസന്‍സില്ലാത്തതുമായ തട്ടുകടകള്‍ നഗരസഭ നീക്കം ചെയ്യുന്നില്ലെങ്കില്‍ തങ്ങളുടെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുമ്പിലും തട്ടുകടകള്‍ ആരംഭിക്കാന്‍ കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.


നിയമാനുസൃത ലൈസന്‍സ് എടുത്തും സര്‍ക്കാരിലേക്ക് എല്ലാവിധ നികുതികളടച്ചും കച്ചവടം ചെയ്യുന്നവരെ വെല്ലുവിളിച്ച് അവരുടെ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ യാതൊരു രേഖകളുമില്ലാതെ കച്ചവടം ചെയ്യുന്നവരെ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി യോഗം ആരോപിച്ചു.


പ്രസിഡന്റ് സി.യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു.  വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ്, വൈസ് പ്രസിഡന്റ് സി.ഹംസ, ജനറല്‍ സെക്രട്ടറി കെ.ജി.സജി, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.വി.ലക്ഷ്മണന്‍, മറ്റ് ഭാരവാഹികളായ ഗിരീഷ് നായക്ക്, എ.ഹമീദ്ഹാജി, ബി.ആര്‍.ഷേണായ്, എം.വിനോദ്, രാജേന്ദ്രന്‍, സുബൈര്‍, ത്വയ്യിബ്, ഐശ്വര്യ കുമാരന്‍, രഞ്ജിത്ത്, നിത്യാനന്ദ നായക്ക് തുടങ്ങിയവര്‍ സംസാരിച്ചു.


വ്യാപാരി കുടുംബരക്ഷ പദ്ധതി ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനിച്ചു. നാസര്‍ കൊളവയലിലെ ആദരിച്ചു.

Post a Comment

0 Comments