അടിമാലിയില്‍ വഴിയില്‍ കിടന്ന് കിട്ടിയതെന്ന് പറഞ്ഞ് സുഹൃത്ത് കൊടുത്ത മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലിസ്. മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷാണ് പ്രതി. ബീവറേജില്‍ നിന്ന് മദ്യം വാങ്ങി വിഷം കലര്‍ത്തുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു.
അതേസമയം മനോജ് എന്നയാളെ കൊല്ലാനാണ് സുധീഷ് ഉന്നം ഇട്ടത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. സംശയത്തെ തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞത്.
കഴിഞ്ഞ ഞായറാഴ്ചയാണ് അടിമാലി സ്വദേശികളായ കുഞ്ഞുമോന്‍, അനില്‍കുമാര്‍, മനോജ് എന്നിവര്‍ മദ്യം കഴിച്ച് അവശനിലയിലായി ചികിത്സ തേടിയത്. കുഞ്ഞുമോന്‍ ഇന്നലെയാണ് മരിച്ചത്. ബാക്കി രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വഴിയില്‍നിന്നു കിട്ടിയ മദ്യം കഴിച്ച മൂന്നു യുവാക്കളില്‍ ഒരാള്‍ മരിച്ചെന്ന തരത്തിലായിരുന്നു ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ മദ്യം കഴിച്ച അനില്‍ കുമാര്‍, കുഞ്ഞുമോന്‍, മനോജ് എന്നിവര്‍ കോട്ടയം മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
0 Comments