മഡിയൻ കൂലോം തെയ്യം വരവിന് സ്വീകരണം നൽകി മാണിക്കോത്ത് ഉറൂസ് കമ്മിറ്റി

LATEST UPDATES

6/recent/ticker-posts

മഡിയൻ കൂലോം തെയ്യം വരവിന് സ്വീകരണം നൽകി മാണിക്കോത്ത് ഉറൂസ് കമ്മിറ്റി

 


മാണിക്കോത്ത് : മതസൗഹൃദത്തിന്റെ പുതിയ സ്നേഹ വായ്പയുമായി ശ്രീ മടിയൻ കൂലോം പാട്ടുൽസവത്തിന്റെ ഭാഗമായ തെയ്യം വരവിന് മാണിക്കോത്ത്  ഉറൂസ് കമ്മറ്റി സ്വീകരണം നൽകി. മത മൈത്രിയുടെ അടയാളപ്പെടുത്താലായി മാറിയ സ്നേഹ വിരുന്നിൽ തെയ്യം വരവിൽ പങ്കെടുത്ത ഭക്ത ജനങൾക്ക് മധുര പാനീയം വിതരണം ചെയ്തു. 


സ്വീകരണത്തിന് ഉറൂസ് കമ്മറ്റി ചെയർമാൻ ഖാലിദ് എം.എൻ.കൺവീനർ മുല്ലക്കോയ തങ്ങൾ മാണിക്കോത്ത്, ദുബായ് കമ്മറ്റി പ്രസിഡന്റ് ഷംസുദ്ധീൻ മാണിക്കോത്ത്, സുലൈമാൻ മുഹമ്മദ്‌, അഷ്‌റഫ്‌ പി., അസീസ്  ആസിഫ് ബദർ, എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments