പാലക്കുന്ന് ഫുട്ബോൾ കളിക്കിടെ സംഘർഷം; പോലീസിനെ ആക്രമിച്ച 53 പേർക്കെതിരെ കേസ്; രണ്ട് പേർ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

പാലക്കുന്ന് ഫുട്ബോൾ കളിക്കിടെ സംഘർഷം; പോലീസിനെ ആക്രമിച്ച 53 പേർക്കെതിരെ കേസ്; രണ്ട് പേർ അറസ്റ്റിൽ
പാലക്കുന്ന്; ഫുട്ബോൾ മത്സരത്തിനിടെ കാണികളും കളിക്കാരും ഏറ്റുമുട്ടി വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ ആക്രമിച്ചു. സിവിൽ പോലീസ് ഓഫീസറുടെ പല്ല് അടിച്ച് തകർത്തു. ഇന്നലെ രാത്രി 11 മണിയോടെ പാലക്കുന്ന് പള്ളത്താണ് സംഭവം. ഫുട്ബോൾ മത്സരത്തിനെത്തിയ കാഞ്ഞങ്ങാട് ബാവാ നഗർ ടീമിലെ അംഗങ്ങളും കാണികളുമാണ് ഏറ്റുമുട്ടിയത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കൽ ഇൻസ്പെക്ടർ യു. വിപിനെയും സംഘത്തെയും ഒരു വിഭാഗം ആളുകൾകല്ലെറിയുകയും സിവിൽ പോലീസ് ഓഫീസർ പ്രശോഭ് (24)ൻ്റെ പല്ല് അടിച്ച് തകർക്കുകയുമായിരുന്നു. കാഞ്ഞങ്ങാട്ടെ ബാവ നഗർ ടീമിൻ്റെ മാനേജർ മൊയ്തീൻ കുട്ടി ഉൾപ്പെടെ 53 പേർക്കെതിരെ കേസെടുത്ത പോലീസ് ടീമിലെ കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി അമീർ അലി (21), കെ പി .ഇംതിയാസ് (24) എന്നിവരെ അറസ്റ്റ് ചെയ്തു. പോലീസിനെ ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സംഘർഷത്തെ തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

Post a Comment

0 Comments