ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഒന്നാമത്. പുരുഷ റാങ്കിംഗിൽ ഏറ്റവും മികച്ച ബൗളർമാരുടെ പട്ടികയിലാണ് സിറാജ് കരിയറിൽ ആദ്യമായി ഒന്നാമത് എത്തിയത്. ശ്രീലങ്കയ്ക്കും ന്യൂസീലൻഡിനുമെതിരായ ഏകദിന പരമ്പരകളിൽ നടത്തിയ പ്രകടനങ്ങൾ സിറാജിനു തുണയായി. ഓസീസ് പേസർ ജോഷ് ഹേസൽവുഡിനെ മറികടന്നാണ് സിറാജിൻ്റെ നേട്ടം.
729 ആണ് സിറാജിൻ്റെ റേറ്റിംഗ്. രണ്ടാം സ്ഥാനത്തുള്ള ജോഷ് ഹേസൽവുഡിന് 727 റേറ്റിംഗുണ്ട്. 708 റേറ്റിംഗുമായി ന്യൂസീലൻഡ് താരം ട്രെൻ്റ് ബോൾട്ട് മൂന്നാമതുണ്ട്.
അതേസമയം, ബാറ്റർമാരുടെ പട്ടികയിൽ ശുഭ്മൻ ഗിൽ ആറാം സ്ഥാനത്തേക്കുയർന്നു. ന്യൂസീലൻഡിനും ശ്രീലങ്കയ്ക്കുമെതിരെ തകർപ്പൻ പ്രകടനം നടത്തിയതാണ് ഗില്ലിനു നേട്ടമായത്. 734 റേറ്റിംഗുള്ള ഗില്ലിനു തൊട്ടുപിന്നിൽ 727 റേറ്റിംഗുള്ള വിരാട് കോലിയുണ്ട്. 719 റേറ്റിംഗുള്ള രോഹിത് ശർമ 9ആം സ്ഥാനത്താണ്.
ബൗളർമാരുടെയും ഓൾറൗണ്ടർമാരുടെയും റാങ്കിംഗിൽ സിറാജ് അല്ലാതെ മറ്റ് ഇന്ത്യൻ താരങ്ങൾ ഇല്ല.
0 Comments