ബേക്കൽ സെവൻസിനു ഇന്ന് പന്തുരുളും; ഉദ്ഘാടന മത്സരം സൗത്ത് ചിത്താരി മിന്ന ഡെവിൾസും വിഗാൻസ് മൊഗ്രാൽപുത്തൂറും

ബേക്കൽ സെവൻസിനു ഇന്ന് പന്തുരുളും; ഉദ്ഘാടന മത്സരം സൗത്ത് ചിത്താരി മിന്ന ഡെവിൾസും വിഗാൻസ് മൊഗ്രാൽപുത്തൂറും


ബേക്കൽ : കാസർഗോഡ് ജില്ലയെ ഫുട്‌ബോൾ ലഹരിയിടെ ആവേശത്തിൽ ആറാടിച്ച മെട്രോ കപ്പിന്റെ അലയടികൾ അവസാനിക്കും മുൻപ്  ബേക്കൽ ബ്രദേഴ്സ് ക്ലബ്ബും ഗോൾഡ് ഹിൽ ഹദ്ദാദും കൂടി സംയുതമായി സംഘടിപ്പിക്കുന്ന ബേക്കൽ സെവൻസിനു കാഞ്ഞങ്ങാട് സബ് കളക്ടർ സുഫിയാൻ അഹമ്മദ്‌ IAS ഇന്ന് വൈകുന്നേരം 7 മണിക്ക് ഉൽഘാടനം ചെയ്യുന്നതോടെ വീണ്ടും ആരവങ്ങൾ തുടങ്ങുകയാണ്.

കാണികൾക്ക് ഹരം പകരുന്നതിനു പ്രശസ്ത വാട്ടർ ഡ്രം dj ഷാനിഫ് നേതൃത്വം നൽകുന്ന സിങ്ങിങ്ങ് ബ്രദേഴ്‌സിന്റെ വാട്ടർ ഡ്രം dj ഷോ ഉണ്ടായിരിക്കുന്നതാണ്.

സെവൻസ് ഫുട്ബോളിലെ കേരളത്തിലെ പ്രശസ്ത ടീമുകൾ ജില്ലയിലെ ക്ലബ്ബുകൾക്ക് വേണ്ടി ജഴ്സി അണിയും.

ഇന്നത്തെ മത്സരത്തിൽ സൗത്ത് ചിത്താരി മിന്ന ഡെവിൾസിന് വേണ്ടി അൽ മദീന ചെർപ്പളശ്ശേരിയും വിഗാൻസ് മൊഗ്രാൽപുത്തൂറിനു വേണ്ടി ഹിറ്റാച്ചി എഫ്സി തൃക്കരിപ്പൂരും തമ്മിൽ മാറ്റുരുക്കും.

Post a Comment

0 Comments