ശൈശവ വിവാഹത്തിനെതിരെ തുടര്‍ച്ചയായ മൂന്നാം ദിവസവും അസം പോലീസിന്റെ നടപടി. ഇന്ന് അറസ്റ്റിലായവരുടെ എണ്ണം 2,278 ആയി. സംസ്ഥാനത്തുടനീളമുള്ള 4,074 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബിശ്വനാഥില്‍ 139 പേരെയും ബാര്‍പേട്ടയില്‍ 130 പേരെയും ധുബ്രിയില്‍ 126 പേരെയും അറസറ്റ് ചെയ്തു. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ധുബ്രിയാണ്. ഇവിടെ 374 കേസുകളുണ്ട്.
0 Comments