അതിഞ്ഞാൽ ഗ്രീൻ സ്റ്റാർ ക്ലബ്ബിന്റെ ജഴ്സി ലോഞ്ചിംഗ് നടന്നു

അതിഞ്ഞാൽ ഗ്രീൻ സ്റ്റാർ ക്ലബ്ബിന്റെ ജഴ്സി ലോഞ്ചിംഗ് നടന്നു



അജാനൂർ: അതിഞ്ഞാൽ ഗ്രീൻ സ്റ്റാർ ക്ലബിന്റെ ജഴ്സി ലോഞ്ചിംഗ്  ക്ലബ്ബ് സ്പോട്സ് കമ്മിറ്റി ചെയർമാൻ നൗഫൽ പാലക്കി അബുദാബി കെ.എം.സി.സി പ്രവർത്തകൻ ഖാലിദ് മണ്ടിയന് നൽകി  പ്രകാശനം നിർവഹിച്ചു.

ഗ്രീൻ സ്റ്റാർ പ്രസിഡണ്ട് പി.എം. ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലിഗ് സെക്രട്ടറി പി.എം. ഫറൂഖ് ഹാജി പരിപാടി ഉൽഘാടനം ചെയ്തു. ഗ്രീൻസ്റ്റാർ ട്രഷറർ റമീസ് മട്ടൻ സ്വാഗതം പറഞ്ഞു.

അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഖാലിദ് അറബിക്കാടത്ത്,ഹമീദ് ചേരക്കാടത്ത്, യൂത്ത് ലീഗ് പ്രസിഡൻ്റ് ശബീർ മൗവ്വൽ, റഷീദ് പാലാട്ട്,കെ.കെ. ഇബ്രാഹിം ഖത്തർ,കെ.കെ. ഫസലുറഹ്മാൻ, ഷാജഹാൻചോട്ട,റഫീഖ് കല്യായിൽ,ജാഫർ പി.എം,അസ്ക്കർ കവി, ജാഫർ ബാവ, ജബാർ കോട്ടയിൽ, അബ്ദുല്ല കുഞ്ഞി ബഹ്റൈൻ, റിയാസ് ബാവ, കരിം കപ്പണക്കാൽ, റമീസ് വടക്കുപ്പുറം, ജാഫർ അറബിക്കാടത്ത്, റാസി വടക്കുപ്പുറം, റിയാസ് ബാവ, ലത്തീഫ് എ, ആർ തുടങ്ങിയവർ ആശംസകൾ നിർവ്വഹിച്ചു. അസ്ക്കർ ലീഗ് നന്ദി പറഞ്ഞു


Post a Comment

0 Comments