കുട്ടത്തോടെ ഓടിയെത്തിയ പശുക്കൾ കാർ ഇടിച്ചു തകർത്തു;യാത്രക്കാർക്ക് പരിക്ക്

LATEST UPDATES

6/recent/ticker-posts

കുട്ടത്തോടെ ഓടിയെത്തിയ പശുക്കൾ കാർ ഇടിച്ചു തകർത്തു;യാത്രക്കാർക്ക് പരിക്ക്തളിപ്പറമ്പ്: ഉടമസ്ഥർ കെട്ടഴിച്ചുവിട്ട് റോഡിൽഅലഞ്ഞു നടന്ന പശുക്കൾ കൂട്ടത്തോടെ ഓടിയെത്തി കാർ ഇടിച്ചു തകർത്തു.ഇന്നലെ വൈകുന്നേരം തളിപ്പറമ്പ ഗവ: ആശു പത്രിക്കു സമീപത്താണ് സംഭവം.

വാട്ടർ അതോറിറ്റി റോഡിൽ നിന്നും അഞ്ചോളം പശുക്കൾ കൂട്ടത്തോടെമെയിൽ റോഡിലേക്കു ഓടി കയറി ഇടിച്ചാണ് കാർ തകർന്നത്. ഇടിയുടെ ആഘാതത്തിൽപരിയാരം അമ്മാനപ്പാറ സ്വദേശിയും കുടുംബവും സഞ്ചരിച്ച മാരുതി ആൾട്ടോ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്ന് 30,000 രൂപ യുടെ നഷ്ടം സംഭവിച്ചു, ഇടിയുടെ ആഘാതത്തിൽ കുടുംബാംഗങ്ങൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.. പശുക്കളെ അലഞ്ഞു തിരിയാൻ വിടാതെ കെട്ടിയിട്ടു വളർത്തണമെന്ന് നിയമം നിലനിൽക്കെ ഉടമകൾ നിയമങ്ങൾ പാലിക്കാതെ നാൽക്കാലികളെ കയറൂരി വിടുന്ന സമീപനം അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന നിസംഗതയിലേക്കാണ് വിരൽ ചുണ്ടുന്നത്. ഇത്തരം സംഭവങ്ങൾ മേഖലയിൽ പതിവായിട്ടുണ്ട്. ഇത്തരത്തിൽ കന്നുകാലികളെ കയറൂരി വിടുന്ന പശുക്കളുടെ ഉടമയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്ന നടപടികൾ അധികൃതർ സ്വീകരിച്ചാൽ മാത്രമെ ഇത്തരം നിയമവിരുദ്ധ പ്രവർത്തികൾക്ക് പരിഹാരമുണ്ടാകൂവെന്നാണ് നാട്ടുകാർ പറയുന്നത്.

Post a Comment

0 Comments