കാഞ്ഞങ്ങാട് പഴയ സ്‌റ്റാൻഡ്‌ പൂട്ടും; ഏപ്രിൽ ഒന്നുമുതൽ ബസുകൾ അലാമിപ്പള്ളി സ്‌റ്റാൻഡിലേക്ക്​

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് പഴയ സ്‌റ്റാൻഡ്‌ പൂട്ടും; ഏപ്രിൽ ഒന്നുമുതൽ ബസുകൾ അലാമിപ്പള്ളി സ്‌റ്റാൻഡിലേക്ക്​
കാ​ഞ്ഞ​ങ്ങാ​ട്: അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​​ഗ​ര​ത്തി​ലെ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് അ​ട​ച്ചി​ടും. ഏ​പ്രി​ൽ ഒ​ന്നുമു​ത​ൽ കോ​ട്ട​ച്ചേ​രി ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി അ​ലാ​മി​പ്പ​ള്ളി സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​ക്കാ​ര്യം പ​രി​​ഗ​ണി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​​ഗം ചേ​ർ​ന്നി​രു​ന്നു.


കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് പ​ണി​ത അ​ലാ​മി​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ലെ ക​ട​മു​റി​ക​ൾ ലേ​ലം ചെ​യ്ത് പോ​കാ​ത്ത​ത് ന​​ഗ​ര​സ​ഭ​ക്ക് ബാ​ധ്യ​ത​യാ​യി​രി​ക്കു​ക​യാ​ണ്. ജ​നം എ​ത്താ​ത്ത​താ​ണ് മു​റി​ക​ൾ ആ​ളു​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ത​ട​സ്സ​മാ​യ​ത്. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് അ​ട​ച്ചി​ടു​ന്ന​തോ​ടെ ബ​സു​ക​ൾ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​ടാ​ൻ നി​ർ​ബ​ന്ധി​ത​മാ​കും. ഇ​തോ​ടെ ജ​ന​ങ്ങ​ളും പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കെ​ത്തും. ഇ​താ​ണ് ന​ഗ​ര​സ​ഭ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.


ഏ​പ്രി​ൽ ഒ​ന്നുമു​ത​ൽ അ​ട​ച്ചി​ടു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​ന​മെ​ങ്കി​ലും എ​ത്ര​കാ​ല​ത്തേ​ക്കെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. നി​ല​വി​ൽ ടാ​റി​ങ്​ ജോ​ലി മാ​ത്ര​മാ​ണ് പ​ഴ​യ സ്റ്റാ​ൻ​ഡി​ലു​ള്ള​ത്. ജോ​ലി നീ​ട്ടി​ക്കൊ​ണ്ടു​പോ​യാ​ൽ പ​ഴ​യ സ്റ്റാ​ൻ​ഡി​ന​ക​ത്തു​ള്ള വ്യാ​പാ​രി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​കും. ഇ​വ​ർ ഇ​പ്പോ​ഴേ മു​റു​മു​റു​പ്പു​യ​ർ​ത്തി​യി​ട്ടു​ണ്ട്.


സ്വ​കാ​ര്യ കെ​ട്ടി​ട​ങ്ങ​ളി​ൽ വാ​ട​ക​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് മാ​റ്റി​യാ​ൽ ത​ന്നെ ഇ​വി​ടെ സ​ജീ​വ​മാ​കു​മെ​ന്നി​രി​ക്കെ​യാ​ണ് പ​ഴ​യ സ്റ്റാ​ൻ​ഡ് അ​ട​ച്ചി​ട്ടു​ള്ള പ​രീ​ക്ഷ​ണ​ത്തി​ന് ന​ഗ​ര​സ​ഭ മു​തി​രു​ന്ന​ത്. പ​യ്യ​ന്നൂ​ർ ന​​ഗ​ര​ മാ​തൃ​ക​യി​ൽ ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ജി​ല്ല ആ​ശു​പ​ത്രി വ​ഴി കാ​സ​ർ​കോ​ട് പോ​കു​ന്ന രീ​തി​യി​ലും ​ഗ​താ​​ഗ​തം ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​മു​ണ്ട്. കോ​ട്ട​ച്ചേ​രി ബ​സ് സ്റ്റാ​ൻ​ഡ് ഫീ​സ് പി​രി​വി​നു​ള്ള ലേ​ലം ന​ട​പ​ടി​ക​ൾ നി​ർ​ത്തി പ​ക​രം അ​ലാ​മി​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡ് പി​രി​വി​നു​ള്ള ലേ​ല ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​താ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കൗ​ൺ​സി​ലി​ലെ ആ​ദ്യ അ​ജ​ണ്ട.

Post a Comment

0 Comments