കാസര്‍കോട്ട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

LATEST UPDATES

6/recent/ticker-posts

കാസര്‍കോട്ട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

 


കാസര്‍കോട് പുല്ലൊടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന അഞ്ചുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. പൊയ്നാച്ചി സ്വദേശിയായ വേണുഗോപാലിന്റെ കാറാണ് കത്തിയത്. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. 

ഞായറാഴ്ച രാവിലെ 11.30 ഓടേയാണ് സംഭവം. വേണുഗോപാലും കുടുംബവും പൊയ്നാച്ചിയില്‍ നിന്ന് ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

പുക ഉയരുന്നത് കണ്ട ഉടന്‍ എല്ലാവരും പുറത്തേക്കിറങ്ങിയതിനാല്‍ ആളപായം ഒഴിവായി. ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.

Post a Comment

0 Comments