തൈ​ക്ക​ട​പ്പു​റം അഴിത്തല ബീച്ചിൽ ഒഴുകുന്ന പാലം വരുന്നു

LATEST UPDATES

6/recent/ticker-posts

തൈ​ക്ക​ട​പ്പു​റം അഴിത്തല ബീച്ചിൽ ഒഴുകുന്ന പാലം വരുന്നു



നീ​ലേ​ശ്വ​രം: തൈ​ക്ക​ട​പ്പു​റം അ​ഴി​ത്ത​ല ബീ​ച്ചി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ട​ലി​ൽ ഒ​ഴു​കു​ന്ന പാ​ലം വ​രു​ന്നു. ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്റെ നേ​തൃ​ത്വത്തി​ലാ​ണ് ക​ട​ലി​ൽ നി​ശ്ചി​ത ദൂ​ര​ത്തി​ൽ തി​ല​മാ​ല​ക​ൾ​ക്കി​ട​യി​ൽ കൂ​ടി സ​ഞ്ച​രി​ക്കാ​ൻ പാ​ക​ത്തി​ൽ പാ​ലം ത​യാ​റാ​ക്കു​ന്ന​ത്. മൂ​ന്നു മീ​റ്റ​ർ വീ​തി​യി​ൽ ഇ​രു ഭാ​ഗ​ത്ത് കൈ​വ​രി​യു​ള്ള പാ​ല​ത്തി​ന്റെ അ​വ​സാ​ന ഭാ​ഗ​ത്ത് സു​ര​ക്ഷി​ത പ്ലാ​റ്റ്​ ഫോ​മു​ക​ളും നി​ർ​മി​ക്കും. ഇ​വി​ടെ​നി​ന്ന് സൂ​ര്യാ​സ്ത​മ​യവും ക​ട​ലി​ന്റെ മ​നോ​ഹ​ര കാ​ഴ്ച​യും ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും.


എ​ല്ലാ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളോ​ടും കു​ടി നൂ​റു​പേ​ർ​ക്ക് ക​യ​റാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​യി​ലാ​യി​രി​ക്കും ഒ​ഴു​കു​ന്ന പാ​ലം നി​ർ​മാ​ണം. അ​ഴി​ത്ത​ല ടൂ​റി​സം സാ​ധ്യ​ത പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്കും പ​ദ്ധ​തി​ക​ൾ. ജി​ല്ല​യി​ൽ കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന അ​ഴി​ത്ത​ല​യി​ൽ ഒ​ഴു​കും പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കുന്ന​തോ​ടെ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് വ​ർ​ധി​ക്കും. ബീ​ച്ച് ഫെ​സ്റ്റ് ഉ​ൾ​പ്പെ​ടെ വി​നോ​ദ പ​രി​പാ​ടി​ക​ളു​ക​ളും നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണം ചെ​യ്യും. 30 ഏ​ക്ക​റി​ൽ പ​ര​ന്നുകി​ട​ക്കു​ന്ന അ​ഴി​ത്ത​ല​യിൽ ഇ​തി​ന​കം കോ​ടി​ക​ളു​ടെ മ​റ്റ് വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് സ​ർ​ക്കാ​റി​ന്റെ ഉ​ത്ത​ര​വ് കാ​ത്തി​രി​ക്കു​ക​യാ​ണ് ന​ഗ​ര​സ​ഭ. ഡി.​ടി.​പി.​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ടൂ​റി​സം പ​ദ്ധ​തി​ക​ൾ ഒ​രു​ക്കു​ക​യെ​ങ്കി​ലും ന​ട​ത്തി​പ്പ് ചു​മ​ത​ല സ്വ​കാ​ര്യ സം​രം​ഭ​ക​ർ​ക്ക് ന​ൽ​കും.

Post a Comment

0 Comments